നിങ്ങളെന്തെങ്കിലും നേടണമെന്ന് തീവ്രമായി ആഗ്രഹിച്ചാല്‍ അത് നേടിത്തരാനായി ലോകം മുഴുവന്‍ നിങ്ങള്‍ക്കായി ഗൂഢാലോചന നടത്തും. ലൂക്ക ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ അവസരത്തിൽ ആഗ്രഹിച്ചതു പോലെ തന്നെ തേടിയെത്തിയ ഒരു സന്തോഷത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് അഹാന കൃഷ്ണകുമാർ.
കഴിഞ്ഞ വര്‍ഷം, ഈ ദിവസമാണ് ഈ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഞാനുള്ളതില്‍ വെച്ച് ഏറ്റവും മികച്ചത്. ഞാനുള്ള പോസ്റ്ററുകളില്‍ എനിക്ക് ഏറ്റവും പ്രിയങ്കരമായത്. ഇപ്പോഴും ഇടയ്ക്ക്, ഞാന്‍ ഈ പോസ്റ്ററിനെ ഉറ്റുനോക്കുകയും അതിന്റെ മാന്ത്രികതയേയും സൗന്ദര്യത്തെയും കുറിച്ച് ഓര്‍ക്കുകയും ഇത് സംഭവിച്ചതാണോ എന്ന് അവിശ്വസനീയതയോടെ നോക്കുകയും ചെയ്യാറുണ്ട്. കാരണം, അവസാന നിമിഷം കൈയില്‍ നിന്ന് കാര്യങ്ങള്‍ തെന്നിമാറിയ ചരിത്രം എനിക്കുണ്ട്. രസകരമായ വസ്തുത, ഇതായിരുന്നില്ല ആദ്യം പുറത്തിറക്കാന്‍ പദ്ധതിയിട്ട ആദ്യ പോസ്റ്റര്‍. നിഹാരിക ഇല്ലാതെ ലൂക്ക മാത്രമുള്ളൊരു പോസ്റ്ററായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. ഈ ചിത്രം എടുത്തപ്പോള്‍ ഛായാഗ്രാഹകന്‍ നിമിഷ് രവിയും ഞാനും ഈ ചിത്രത്തില്‍ വളരെയധികം അഭിമാനിക്കുകയും ഇഷ്ടപ്പെടുകയും ഇത് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുകയും ചെയ്തിരുന്നു. സിനിമയുമായി നീതിപുലര്‍ത്തുന്ന ചിത്രമാണെന്നും ഞങ്ങള്‍ക്ക് തോന്നിയിരുന്നു. ഇതാവണം ആദ്യത്തെ പോസ്റ്റര്‍ എന്ന് ഞാനാഗ്രഹിക്കുകയും ചെയ്തിരുന്നു.
പൗലൊ കൊയ്‌ലോ പറഞ്ഞത് ശരിയാണ്, നമ്മള്‍ തീവ്രമായി ആഗ്രഹിച്ചാല്‍ അത് നേടിത്തരാനായി ലോകം മുഴുവന്‍ നിങ്ങള്‍ക്കായി ഗൂഢാലോചന നടത്തും.
ടൊവിനോ തോമസും അഹാനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ലൂക്ക പ്രക്ഷകർ നെഞ്ചിലേറ്റിയ ചിത്രങ്ങളിൽ ഒന്നാണ് . ചിത്രത്തിലെ അഹാനയുടെ കഥാപാത്രമായ നിഹാരിക എന്ന ഏറെ ശ്രദ്ധ നേടിയിരുന്നു.