Latest News

അന്ന് അവർ വിൽപന ചരക്കെന്ന് വിളിച്ചവർ; മരിച്ചാല്‍ അടുത്ത് വരാന്‍ ഭര്‍ത്താവും കുട്ടികളുമില്ല; ഇന്ന് 1500 ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെ സംരക്ഷക; പരിഹാസ വാക്കുകൾക്ക് ഷക്കീലയുടെ മധുര പ്രതികാര കഥ

Malayalilife
topbanner
 അന്ന് അവർ വിൽപന ചരക്കെന്ന് വിളിച്ചവർ; മരിച്ചാല്‍ അടുത്ത് വരാന്‍ ഭര്‍ത്താവും കുട്ടികളുമില്ല; ഇന്ന് 1500 ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളുടെ സംരക്ഷക; പരിഹാസ വാക്കുകൾക്ക്  ഷക്കീലയുടെ മധുര പ്രതികാര കഥ

ക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്രനടിയാണ് ഷക്കീല.  1990 കളിൽ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. മാദകവേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1977-ൽ മദ്രാസിലാണ് ജനനം. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്.എന്നാൽ ഇന്ന് ഷകീലയ്ക്ക് പിറന്നാൾ ദിനമാണ്. ഈ  ദിനത്തിൽ ഷകീലയെ കുറിച്ച് വന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

കുറിപ്പിലൂടെ ...

അഡള്‍ട്ട് സിനിമയിലെ നായിക എന്നത് തന്റെ ജോലിയാണെന്ന് കൃത്യമായി സംവദിക്കാന്‍ അറിയാവുന്ന, അപമാനിക്കപ്പെടാന്‍ മാത്രം അതില്‍ യാതൊരു കുറവുമില്ലെന്ന് അറിയാവുന്ന, അങ്ങനെ പൊതുവേദിയില്‍ പറയുവാന്‍ കഴിയുന്ന ധീരയായ ഒരു സ്ത്രീക്ക്, ഭര്‍ത്താവും കുഞ്ഞുങ്ങളും ബന്ധുക്കളുമല്ല, താന്‍ സംരക്ഷിക്കുന്ന ആയിരത്തിയഞ്ഞൂറിലേറെ ട്രാന്‍സ് ജന്‍ഡര്‍ കുട്ടികളാണ് തന്റെ സമ്പാദ്യമെന്ന് സത്യസന്ധമായി പറയുന്ന, സഹാനുഭൂതിയും മനുഷ്യത്വവും ഇനിയും മരിച്ചിട്ടില്ലാത്ത ഒരു സ്ത്രീക്ക്.

ചെറുപ്പത്തില്‍ താന്‍ നേരിട്ട ലൈംഗിക ചൂഷണങ്ങള്‍ ഒരു മറയും കൂടാതെ വെളിപ്പെടുത്താന്‍ മടിക്കാത്ത, ഈ ലോകത്ത് വളരുന്ന ഓരോ പെണ്‍ബാല്യങ്ങളും കൗമാരങ്ങളും കേട്ടിരിക്കേണ്ട ഇരുണ്ട കഥകള്‍ സ്വന്തമായുള്ള ഒരു സ്ത്രീക്ക്,പ്രണയവും മദ്യപാനവും കുടുംബവും അടക്കം എന്തും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്ന് അടയാളപ്പെടുത്തുന്ന, അഭിമാനപൂര്‍വ്വം അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയുന്ന ഒരു സ്ത്രീക്ക്, പട്ടിണിയും പരിവട്ടവും ശീലമായ അംഗസംഖ്യ കൂടിയ തന്റെ കുടുംബത്തിനെ രക്ഷിക്കാനായി അഭിനയത്തിലേക്ക് വന്നു, പിന്നീട് പല നിര്‍മ്മാതാക്കളെയും കടക്കെണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നുമൊക്കെ രക്ഷിച്ച സ്ത്രീക്ക്, 

പ്രായഭേദമന്യേ മലയാളികളുടെ വികാരങ്ങള്‍ക്ക് ചിറക് മുളപ്പിച്ച ഒരു കലഘട്ടത്തിന്റെ ട്രെന്‍ഡ് ഐക്കണ്‍ ആയിരുന്ന സ്ത്രീക്ക്,ഏതാണ്ട് 1500 ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്,എനിക്ക് ഭര്‍ത്താവ് ഇല്ല കുട്ടികള്‍ ഇല്ല, ആരും ഇല്ല, ഒറ്റക്കാണ് താമസം, പക്ഷെ ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞറത് 1500 ഓളം ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ ഉണ്ടാകും എനിക്ക് അത് മതി എന്ന് അഭിമാനത്തോടെ പറഞ്ഞ സ്ത്രീക്ക്, കൗമാരത്തില്‍ അവരെയൊരു വില്‍പനച്ചരക്കായി മാത്രം കണ്ടിരുന്ന ഞാനടക്കമുള്ള ഒരുപാട് ആണുങ്ങളെക്കൊണ്ട് തന്നെ അതൊക്കെ തിരുത്തിപ്പറയിച്ച, ശക്തയായ മനുഷ്യ സ്‌നേഹിയായ ഒരു സ്ത്രീക്ക്, ഷക്കീല ബീഗത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍.!

Actress shakeela beegam birthday

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES