നെഞ്ചില്‍ ആഞ്ഞു വെട്ടുന്ന വേദന; ഞാന്‍ ഓര്‍ത്തു കഴിഞ്ഞെന്ന്; മരണത്തെ അതിജീവിച്ചതിനെ കുറിച്ച് സാന്ദ്ര തോമസ്

Malayalilife
നെഞ്ചില്‍ ആഞ്ഞു വെട്ടുന്ന വേദന; ഞാന്‍ ഓര്‍ത്തു കഴിഞ്ഞെന്ന്; മരണത്തെ  അതിജീവിച്ചതിനെ കുറിച്ച്  സാന്ദ്ര തോമസ്

സിനിമാ നിര്‍മ്മാതാവായും അഭിനേത്രിയായും യൂ ട്യൂബറായുമൊക്കെ മലയാളികള്‍ക്ക് പരിചിതയാണ് സാന്ദ്രാ തോമസ്. ഫ്രൈഡേ, സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് സാന്ദ്ര തോമസ്. ആമേന്‍, സഖറിയയുടെ ഗര്‍ഭിണികള്‍, ആട് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലും സാനിധ്യം അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സാന്ദ്രയ്ക്ക് ഡെങ്കിപ്പനി ബാധിക്കുകയും അസുഖം മൂര്‍ച്ഛിച്ച് ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. വളരെ സീരിയസായ ആരോഗ്യ നിലയായിരുന്നു താരത്തിന്. തുടര്‍ന്ന് ഗുരുതരാവസ്ഥ തരണം ചെയ്ത് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് സാന്ദ്രയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റിയത്. ജൂണ്‍ 17ന് ആയിരുന്നു ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനെ തുടര്‍ന്ന് സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

ഇപ്പോഴിതാ, ഐസിയുവില്‍ അനുഭവിച്ച വേദനയും അസുഖത്തിന്റെ മൂര്‍ധന്യാവസ്ഥയും എത്രത്തോളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് താരം രംഗത്തെത്തിയിരിക്കുന്നത്. വാക്കുകള്‍ ഇങ്ങനെ: 'അറ്റാക്ക് വന്ന പോലെയാണ് വേദന വന്നത്. ഞാന്‍ ഓര്‍ത്തു കഴിഞ്ഞെന്ന് . എല്ലാവരും അടുത്ത് ഉണ്ടെങ്കിലും കൈ പൊക്കി വിളിക്കാന്‍ ആകുന്നില്ല. നെഞ്ചില്‍ കോടാലി വച്ച് വെട്ടിയാല്‍ ഉണ്ടാകുന്ന വേദന ആയിരുന്നു. വിശദീകരിക്കാന്‍ ആകാത്ത വേദനയായിരുന്നു ഉണ്ടായത്.

ആശുപത്രിയില്‍ എത്തിയത് തന്നെ വലിയ ഭാഗ്യമായി. ആശുപത്രി ജീവനക്കാര്‍ പൊന്നുപോലെ നോക്കി. ഐസിയുവില്‍ ഡോക്ടര്‍മാരോട് സംസാരിച്ചു കൊണ്ട് ജോളിയായി ഇരിക്കുന്നതിന്റെ ഇടയിലാണ് തന്റെ അവസ്ഥ ക്രിട്ടിക്കല്‍ ആയതെന്നും സാന്ദ്ര പറയുന്നു. ബിപി ഡൌണ്‍, ഹേര്‍ട്ട് റേറ്റ് 30 നു താഴെ, അറ്റാക്ക് പോലെ വന്നുവെന്നും വീഡിയോയില്‍ സാന്ദ്ര പറയുന്നു.

പക്ഷെ നിങ്ങള്‍ അറിയേണ്ട കാര്യം, ഡെങ്കി പകരുന്നത് അല്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രം പടരുന്നതാണ്. ചെളിവെള്ളത്തില്‍ മുട്ട ഇടുന്ന കൊതുക് അല്ല ഡെങ്കി പടര്‍ത്തുന്നത്. ഫ്രഷ് വാട്ടറില്‍ മുട്ടയിടുന്ന കൊതുകാണ് ഇത് പടര്‍ത്തുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം', എന്നും സാന്ദ്ര പറയുന്നു. മാത്രമല്ല തന്റെ ഒപ്പം ആരൊക്കെയുണ്ടാകും എന്ന് ബോധ്യമായ നിമിഷങ്ങള്‍ കൂടിയാണ് കടന്നുപോയതെന്നും സാന്ദ്ര വ്യക്തമാക്കി.
 

Actress sandra thomas words about how she defend against dengue fever

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES