ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന സിനിമയില്‍ സാജന്‍ ജോസഫ് ആലുക്ക എന്ന കുഞ്ചാക്കോബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പ്രണയിച്ച് പിറകെ നടക്കുന്ന ഷീല പോളിനെ ആരും മറന്നു കാണില്ല. പ്രണയവും പ്രണയനഷ്ടവും കീഴടക്കിയപ്പോള്‍ മീര ജാസ്മിന്‍ അവതരിപ്പിച്ച പ്രിയംവദയോട് വഴക്കിട്ട് പോകുന്ന ദേഷ്യക്കാരിയായ ഷീല പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടി. അതോടൊപ്പം ആ കഥാപാത്രത്തെ അവതരിപ്പിച്ച സാന്ദ്ര എന്ന പെണ്‍കുട്ടിയും. വിവാഹത്തോടെ സിനിമയില്‍ നിന്നും രണ്ടു വര്‍ഷത്തോളം ഇടവേളയെടുത്ത താരം പിന്നീട് ഭര്‍ത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തില്‍ തുടരുകയായിരുന്നു. രണ്ടു കുട്ടികളാണ് സാന്ദ്രയ്ക്ക്. വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് കുട്ടികള്‍ ജനിച്ചത്. താരത്തിന്റെ ഇരട്ടക്കുട്ടികളുടെ ചോറൂണ് ചടങ്ങ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. സോഷ്യല്‍ മീഡിയകളില്‍ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും വൈറല്‍ ആയിരുന്നു. എന്നാൽ ഇപ്പോള്‍ മക്കള്‍ക്ക് ആശംസയും പ്രാര്‍ത്ഥനയും നേര്‍ന്ന ആരാധകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
സന്തോഷം കൊണ്ട് കണ്ണുകള്‍ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം ഹൃദയങ്ങള്‍ ഒരുമിച്ചു സ്വാഗതം ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. എന്റെ മതം കാരണം ഞങ്ങളും മക്കളും ഞങ്ങളുടെ കുടുംബത്തിനാലും ബന്ധുക്കളാലും തീര്‍ത്തും വെറുക്കപ്പെട്ടവര്‍ ആയിരുന്നു. ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്‌ബോള്‍ ഭക്ഷണം തരാന്‍ പോലും ബന്ധുക്കള്‍ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്.
പ്രസവം വരെ ദിവസം ഒരു പത്തു പ്രാവശ്യമെങ്കിലും ഞാന്‍ ഛര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിന്‍ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്. വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനുവേണ്ടി അയല്‍ക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്. സ്‌കാനിങ്ങിന് പോകുന്നത് വരെ തനിച്ചായിരുന്നു. ഉറക്കം പോലുമില്ലാതെ രാത്രിയും പകലും പ്രജിന്‍ ഷൂട്ടിങ്ങിന് പോയി. സിഗ്‌നല്‍ ലൈറ്റ് റെഡ് ആകുന്നസമയം കാറില്‍ ഇരുന്നാണ് അദ്ദേഹം അല്‍പ്പം വിശ്രമിച്ചിരുന്നത്. കേരള രീതിയിലുള്ള ഭക്ഷണം കഴിക്കാന്‍ ഒരുപാട് കൊതി തോന്നിയിരുന്ന സമയമായിരുന്നു അത്. ഒരു ജോലിക്കാരിയെ അന്വേഷിച്ചെങ്കിലും ആ ഉദ്യമം പരാജയപ്പെട്ടു.
എനിക്ക് വിശക്കുന്നുവെന്നും ദയവായി വരണമെന്നും എന്റെ അമ്മയോട് ആവശ്യപ്പെട്ടു, എങ്കിലും അമ്മ തയ്യാറായില്ല. തിരക്കാണെന്നും ലീവില്ലെന്നും പറഞ്ഞൊഴിഞ്ഞു. എന്റെ ഭര്‍തൃവീട്ടുകാര്‍ കേരളത്തിലെത്തി എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും ഈ അവസ്ഥയില്‍ എന്നെ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായില്ല.
പ്രസവത്തിനു ശേഷവും അവസ്ഥ മാറിയില്ല. അവര്‍ക്കെന്റെ കുഞ്ഞുങ്ങളെ പോലും ശ്രദ്ധിക്കാന്‍ പറ്റിയില്ല.. അവര്‍ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളില്‍ തിരക്കിലായിരുന്നു.. എല്ലാ ചടങ്ങുകള്‍ക്കും അവരെ വിളിക്കാറുണ്ട്. പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് അവര്‍ ഒഴിവാകും. ഞങ്ങള്‍ പങ്കുവച്ച ഒരു വീഡിയോയിലെങ്കിലും നിങ്ങള്‍ അവരെ കണ്ടിട്ടുണ്ടോ.
പക്ഷെ ഇന്ന് ഈ വാര്‍ത്ത കാണുമ്‌ബോള്‍ ഞാന്‍ സന്തോഷം കണ്ട് തുള്ളിച്ചാടുകയാണ്., കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്‌നേഹവും ആണ് ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരിക്കലും കരുതിയില്ല ഇതിത്ര വൈറല്‍ ആകുമെന്ന്. ഈ അത്ഭുതത്തിനും അനുഗ്രഹത്തിനും നന്ദി പറയുകയാണ്. ഞങ്ങള്‍ ശരിക്കും അനു?ഗ്രഹിക്കപ്പെട്ടവരാണ്. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവര്‍ക്കും നന്ദി.