Latest News

പണ്ട് ബിക്കിനി ധരിക്കുമ്പോൾ ആശങ്കപ്പെട്ടത് ചെറിയ കുറവുകളെ പറ്റി;പുതുവർഷത്തിൽ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കും; ന്യൂ ഇയർ ബീച്ചിൽ ആഘോഷമാക്കി സമീറ റെഡ്ഢി

Malayalilife
  പണ്ട് ബിക്കിനി ധരിക്കുമ്പോൾ ആശങ്കപ്പെട്ടത് ചെറിയ കുറവുകളെ പറ്റി;പുതുവർഷത്തിൽ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കും; ന്യൂ ഇയർ ബീച്ചിൽ ആഘോഷമാക്കി  സമീറ റെഡ്ഢി

തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോൾ  സോഷ്യൽ മീഡിയ കീഴടക്കുന്നത് മക്കൾക്കൊപ്പമുള്ള സമീറയുടെ ബീച്ചിലെ ആഘോഷ നിമിഷങ്ങളാണ്.

ബിക്കിനി അണിഞ്ഞ് മക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് താരം. പണ്ട് താൻ ബിക്കിനി അണിഞ്ഞിരുന്നപ്പോൾ ശരീരത്തിലെ ചെറിയ കുറവുകളെക്കുറിച്ചുപോലും ബോധവതിയായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാൽ ഇന്ന് മക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ എന്നത്തേക്കാളും സന്തോഷവതിയാണെന്നും സമീറ കുറിക്കുന്നു. അടുത്ത വർഷം ശരീരസൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുമെന്നും താരം വ്യക്തമാക്കി. മക്കൾക്കൊപ്പം കടലിൽ കളിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്.

പണ്ടൊക്കെ ബീച്ചിൽ ബിക്കിനി ധരിച്ച് പോയിരുന്ന കാലം ഇപ്പോഴും ഓർക്കുന്നു. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നെങ്കിലും ചെറിയ കുറവുകൾ പോലും കണ്ടെത്തി അതെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ബീച്ചിൽ എന്റെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ എന്നത്തേക്കാളും സന്തോഷവതിയാണ്. 2021–ൽ ഷെയ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കുമെങ്കിലും ഏതു രൂപത്തിലായാലും സ്വയം സ്നേഹിക്കണമെന്ന് ഈ നിമിഷങ്ങൾ എന്നെ ഓർമപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്നേഹവും ആത്മവിശ്വാസവുമാണ്. നിങ്ങൾ ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തിൽ നിങ്ങൾ മനോഹരമാണ്.’ സമീറ കുറിച്ചു.
 

Actress sameera reddy new year celebration

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES