ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവച്ച കുറിപ്പാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്.
കൊച്ചിയിലെ ആശ്വാസ് ഭവനിലെ കുട്ടികള്‍ക്കൊപ്പം നവ്യയും മകനും ഭക്ഷണം കഴിക്കുന്നതും അവരോടൊപ്പമിരുന്നെടുത്ത സെല്‍ഫി ചിത്രങ്ങളുമാണ് താരം പങ്കു വച്ചിരിക്കുന്നത്. അവിടുത്തെ കുട്ടികള്‍ക്കായി തന്‍റ്റെ ജീവിതം തന്നെ മാറ്റി വച്ച ഫാബിയോള ഫാബ്രിയെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പാണ് ചിത്രത്തോടൊപ്പം നവ്യ പങ്കുവച്ചത്. എന്നാൽ ചിത്രത്തിന് ചുവടെ വന്ന ഒരു കമന്റും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പാത്രത്തിന്റെ വ്യത്യാസം ഒരു വലിയ വ്യത്യാസം തന്നെ ആണ് എന്നുമാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. താരത്തിന്റെ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകരും.