Latest News

വിവാഹത്തിന് പിന്നാലെ അഭിനയത്തോട് വിടപറയും; വേറെ ചില പദ്ധതികളുണ്ട്; മനസ്സ് തുറന്ന് നടി നമിത പ്രമോദ്

Malayalilife
വിവാഹത്തിന് പിന്നാലെ അഭിനയത്തോട് വിടപറയും; വേറെ ചില  പദ്ധതികളുണ്ട്; മനസ്സ് തുറന്ന്  നടി നമിത പ്രമോദ്

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും  ഇല്ലെങ്കിലും നമിതയുടെ  മിക്ക ചിത്രങ്ങളും  വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളാണ്  പുറത്ത്  വന്നിരിക്കുന്നത്.

നമിതയുടെ വാക്കുകളിലൂടെ ....

ഉടനെ വിവാഹം ഉണ്ടാകില്ല. ഒരു നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹ കാര്യം എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമാകണം. ഏറെ സ്‌നേഹിക്കുന്ന സ്വപ്‌നം യാത്ര പോകണം എന്നതാണ്. ഒറ്റയ്ക്ക് യാത്ര പോകാറില്ല. വീട്ടുകാരോടൊപ്പം പോകണമെന്നാണ് ആഗ്രഹം.


നടിയായതിന് ശേഷം സംഭവിച്ച മാറ്റങ്ങളില്‍ ഒന്ന് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് താമസം മാറി എന്നതാണ്. ആളുകളോട് സംസാരിക്കാനൊക്കെ പഠിച്ചു. ഒരുപാട് പേരെ പരിചയപ്പെട്ടു. ലൈഫ് സ്‌റ്റൈല്‍ തന്നെ മാറി. കുറേ പേരോട് ആശയവിനിമയം നടത്താറുണ്ട്. ചുറ്റുമുള്ളവരെ നിരീക്ഷിക്കും. അങ്ങനെ കുറേ വ്യത്യാസങ്ങള്‍ ജീവിതത്തില്‍ വരുത്തി.

നടി എന്നതിനെക്കാളും വ്യക്തിപരമായി ഞാന്‍ സംതൃപ്തയാണ്. ഒരു കാര്യത്തെ കുറിച്ച് അധികം ചിന്തിക്കാറില്ല. ഇവിടെ വരെ എത്തിയതിന് നന്ദിയെന്ന് മാത്രമേ കരുതാറുള്ളു. സിനിമയില്ലാതായാല്‍ വേറെ ജോലി ചെയ്ത് ജീവിക്കുമെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നമിത പറയുന്നു.

അന്യഭാഷയില്‍ സംതൃപ്തി കിട്ടുന്ന സിനിമകളുണ്ടോന്ന് ചോദിച്ചാല്‍ കൃത്യമായി പറയാനാവില്ല. പല ചിത്രങ്ങളും വാണിജ്യ വിജയം മാത്രം കണ്ടാണ് നിര്‍മ്മിക്കുന്നത്. ആ ചിത്രങ്ങളിലൊന്നും നായികയ്ക്ക് പ്രധാന്യം ഉണ്ടാവണമെന്നില്ല. നല്ല കളര്‍ഫുള്‍ ചിത്രങ്ങളാണ് അവര്‍ ഒരുക്കുന്നത്. ഇപ്പോള്‍ മലയാളത്തില്‍ അഭിനയിക്കുന്നത് നാദിര്‍ഷയുടെ ഗാന്ധഇ സ്‌ക്വയര്‍ എന്ന ചിത്രത്തിലാണ്. 

Actress namitha pramod words about wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക