ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദന്‍. ഒരു റിയാലിറ്റി ഷോയിലൂടെ എത്തപ്പെട്ട താരം പിന്നീട് റിയാലിറ്റി ഷോയുടെ അവതാരകയായി മാറുകയും അതോടൊപ്പം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തിരുന്നു. സെലിബ്രിറ്റികള്‍ അവരുടെ പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുചെയ്യുക എന്നത് പതിവായ കാര്യമാണ്. എന്നാല്‍, അവരുടെ വസ്ത്രങ്ങള്‍ക്ക് അല്‍പം നീളം കുറഞ്ഞുപോയാലോ കുറച്ചു ഫാഷണബിള്‍ ആയാലോ സദാചാരവാദികളുടെ കമന്റും അവരെ തേടി എത്തുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ മീര തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.
നീല ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് കടല്‍ക്കരയില്‍ മീര നിൽക്കുന്നത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മീര ചിത്രം പങ്കുവെച്ചിരിക്കുന്നത് 'ഗോള്‍ഡന്‍ അവര്‍ അറ്റ് ദി സീ' എന്നാണ് ക്യാപ്‌ഷനോടെയാണ്. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു മുൻപും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി മീര പ്രേക്ഷകർക്ക് ഇടയിൽ സജീവയാണ്.
2017-ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ക്വയിന്‍ എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചിരിക്കുന്നത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഏറെ നാളുകളായി സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരത്തിന്റെ തീരുമാനം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ദുബായില്‍ റേഡിയോ ജോക്കിയായാണ് താരം ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.