Latest News

മകളുടെ വിവാഹത്തിന് പിന്നാലെ രണ്ടാം വിവാഹം; പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിയതെങ്ങനെ എന്ന് വെളിപ്പെടുത്തി നടി മങ്ക മഹേഷ് രംഗത്ത്

Malayalilife
മകളുടെ വിവാഹത്തിന് പിന്നാലെ രണ്ടാം വിവാഹം; പുതിയ ജീവിതപങ്കാളിയെ കണ്ടെത്തിയതെങ്ങനെ എന്ന്   വെളിപ്പെടുത്തി നടി മങ്ക മഹേഷ് രംഗത്ത്

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മങ്ക മഹേഷ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലുമായി നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചിരുന്നത്. സീരിയല്‍ സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി തന്നെ  സഹനടി വേഷത്തിലും അമ്മ വേഷത്തിലുമൊക്കെ അഭിനയിച്ച് കൊണ്ട് പ്രേക്ഷ ശ്രദ്ധ നേടാനും താരത്തിന് സാധിച്ചു.  ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ് മങ്ക മഹേഷിന്റെ ജന്മസദേശം. അവിടെ നിന്നായിരുന്നു നടി പഠിച്ചതും വളര്‍ന്നതും എല്ലാം. ആറ് മക്കളില്‍ ഏറ്റവും ഇളയമകളായിട്ടാണ് താരത്തിന്റെ ജനനം. 

സ്‌കൂള്‍ കാലംമുതല്‍ തന്നെ താരം  കലാരംഗത്ത് തിളങ്ങി നിന്നിരുന്നു. നടി നൃത്തം അഭ്യസിച്ച് തുടങ്ങിയത്  കലാകാരനായ  അമൃതം ഗോപിനാഥിന്റെ ശിക്ഷണത്തിലാണ്.  പ്രൊഫഷണല്‍ നാടക വേദികളിൽ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം  അരങ്ങേറ്റം കുറിച്ചു. എന്നാൽ  അഭിനയ ജീവിതം കെപിഎസി വഴിയാണ് തുടങ്ങിയത്. മങ്ക തന്റെ  ജീവിതപങ്കാളിയായ മഹേഷിനെ  അവിടെവച്ചാണ്  പരിചയപ്പെടുന്നതും. ആ പ്രണയം വിവാഹത്തിൽ എത്തുകയും ചെയ്തു. വിവാഹത്തിന് ശേഷമാണ്  ഭര്‍ത്താവിന്റെ നാടായ തിരുവനന്തപുരത്തേക്ക് മാറിയത് അഭിനയ രംഗത്ത് 
. മകള്‍ ജനിച്ച ശേഷം ചെറിയ ഇടവേള എടുക്കുകയും ചെയ്തു. 

 മങ്ക മഹേഷ് അഭിനയ രംഗത്ത് മകള്‍ വലുതായ ശേഷമായിരുന്നു തിരികെ എത്തുന്നത്. എന്നാല്‍  മങ്കയെ അപ്രതീക്ഷിതമായി മഹേഷിന്റെ വേര്‍പാട് തളര്‍ത്തി കളഞ്ഞു.  മങ്കാ മഹേഷ് ആലപ്പുഴയിലേക്ക് തിരുവനന്തപുരത്തെ വീടും സ്ഥലവും വിറ്റ് തിരികെ വന്നു. ഇതിനിടെ മകളുടെ വിവാഹം നടത്തി. മകളും കുടുംബവും വിദേശത്ത് താമസമാക്കി.  മങ്ക ജീവിതത്തില്‍ ഇതേ തുടർന്ന്  ഒറ്റപ്പെടല്‍ അനുഭവിക്കാന്‍ തുടങ്ങി. അങ്ങനെ വീണ്ടും ഒരു ജീവിതപങ്കാളിയെ താരം  കണ്ടുപിടിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ  ഇപ്പോള്‍ ആലപ്പുഴയിലെ വീട്ടിലാണ് അദ്ദേഹത്തിനൊപ്പം  താമസം. മാസങ്ങളോളം  ഷൂട്ടിങ്ങില്ലാതെ ലോക്ഡൗണ്‍ കാരണം  വീട്ടിലിരുന്നു. ഇപ്പോള്‍ സിനിമയ്‌ക്കൊപ്പം മിനിസ്‌ക്രീനിലും  താരം ഏറെ സജീവമാകുകയാണ്.

Actress manka mahesh words about second marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക