Latest News

ഇനി ആവര്‍ത്തിക്കില്ല; മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചതാ; മേക്ക് ഓവർ നടത്തി നടി ലെന

Malayalilife
ഇനി ആവര്‍ത്തിക്കില്ല; മുടി ഒന്ന് ചുരുട്ടാന്‍ ശ്രമിച്ചതാ; മേക്ക് ഓവർ നടത്തി നടി ലെന

ലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ  കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പണി പാളിയ  ഒരു മേക്കോവര്‍ ചിത്രമാണ് വൈറലായി മാറുന്നത്.

താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് കഴിഞ്ഞ വര്‍ഷം ഇതേസമയം ഞാന്‍ മുടിയൊന്ന് ചുരുട്ടാന്‍ ശ്രമിച്ചു..ഇനി ആവര്‍ത്തിക്കില്ല" എന്ന ക്യാപ്ഷനോടെയാണ് . എന്നാൽ ഇപ്പോൾ താരത്തിന്റ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ്  ആരാധകര്‍. ചിത്രത്തിന് ചുവടെ അധികം ലഭിക്കുന്ന കമന്റ്  ഷോക്കടിച്ചോ എന്നാണ് .   നന്ദനത്തിലെ ജഗതിയുടെ കഥാപാത്രമായ കുമ്പിടിയുടെ ഹെയര്‍ സ്റ്റൈലുമായി  സോഷ്യൽ മീഡിയ താരത്തിന്റെ ചിത്രത്തെ ഇപ്പോൾ  താരതമ്യ ചെയ്യുന്നുണ്ട്. അതോടൊപ്പം പോസ്റ്റിന് ചുവടെ ബ്യൂട്ടി വേഴ്‌സസ് സൈക്കോ, കൊറോണ ഹെയര്‍സ്റ്റൈല്‍ എന്നൊക്കെയുള്ള കമന്റുകളും വരുന്നുണ്ട്.എന്നാല്  നടി ശ്രിന്ദ   ലെനയുടെ ഹെയര്‍സ്റ്റൈല്‍ വളരെ ക്യൂട്ടായിട്ടുണ്ട് എന്നാണ്കമന്റ് ചെയ്തിരിക്കതുന്നത്.


 അതേ സമയം താരം തന്റെ  ഫാഷന്‍ സങ്കല്‍പ്പത്തെ കുറിച്ച് കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  വെളിപ്പെടുത്തിയിരുന്നു. . വളരെ കഷ്ടപ്പെട്ട് വസ്ത്രം ധരിക്കാന്‍ തനിയ്ക്ക് പറ്റില്ലെന്നാണ് താരം പറയുന്നത്. . ഫാഷന്‍ എന്തായാലും തനിയ്ക്ക് ചേരുന്ന രീതിയില്‍ ധരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്ത് ഫാഷനായാലും സുഖകരമായി തനിയ്ക്ക് വസ്ത്രം ധരിക്കണമെന്നും ലെന തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫാഷനെ കുറിച്ച്‌ അധികം ചിന്തിക്കാത്ത ആളാണ്. എന്താണ് ഇപ്പോഴത്തെ ട്രെന്റിങ്ങെന്ന് പോലും എനിയ്ക്ക് അറിയില്ല. എന്നാല്‍ എനിയ്ക്ക് മിക്സ് ചെയ്ത് മാച്ച്‌ ചെയ്ത് ധരിക്കാനാണ് ഏറ്റവും ഇഷ്ടം ലെന അതോടൊപ്പം  കൂട്ടിച്ചേര്‍ത്തു.,

 ലെന ചലച്ചിത്ര രംഗത്തേക്ക് 1998ല്‍ 'സ്‌നേഹം' എന്ന മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ദേവദൂതന്‍, ബിഗ് ബി, ഡാഡി കൂള്‍, ട്രാഫിക്, ചാപ്‌റ്റേഴ്‌സ്, ബാച്ചിലര്‍ പാര്‍ട്ടി, മാറ്റിനി, സ്പിരിറ്റ്, അയാള്‍, വെള്ളിമൂങ്ങ, എന്നു നിന്റെ മൊയ്തീന്‍, ഹണി ബീ 2 എന്നിങ്ങനെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിരുന്നു. 

Read more topics: # Actress lena new make over
Actress lena new make over

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES