എക്കാലത്തെയും മലയാളി പ്രേക്ഷകരുടെ ചോക്ലേറ്റ് ഹീറോയാണ് നടൻ കുഞ്ചാക്കോ ബോബൻ. ഒരു നടൻ എന്നതോടൊപ്പം തന്നെ താരം നല്ലൊരു ഡാൻസർ കൂടിയാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ നായികയായി അഭിനയിക്കുന്ന സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ ഗായത്രി ശങ്കര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൂടിയായിരുന്നു ഗായത്രി മലയാളത്തിലെതന്റെ ആദ്യ ചിത്രമാണിതെന്നും അതിന്റെ സന്തോഷത്തിലാണെന്നും വെളിപ്പെടുത്തുന്നത്. കൂടാതെ തന്നെ ചെറുപ്പത്തിലെ കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള രസകരമായൊരു കാര്യവും നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഗായത്രി ശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ,
മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ്. അദ്ദേഹത്തിന്റെ പേര് വീണ്ടും പറയുമ്പോള്‍ വീട്ടില്‍ പണ്ട് നടന്ന ചില രസകരമായ കാര്യങ്ങളാണ് ഓര്‍മ്മ വരിക. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ അനിയത്തിപ്രാവ് റിലീസ് ചെയ്ത സമയത്താണ് വീട്ടിലൊരു സംഭവം നടക്കുന്നത്. ആദ്യ സിനിമയിലൂടെ കുഞ്ചാക്കോ ബോബന് ഒത്തിരി സ്ത്രീ ആരാധകരെ കിട്ടിയിരുന്നു.
>അന്ന് സ്‌കൂളില്‍ പഠിച്ചിരുന്ന എന്റെ കസിന്‍ സഹോദരി കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായി. അദ്ദേഹത്തിന്റെ പോസ്റ്റര്‍ അവള്‍ കബോര്‍ഡില്‍ ഒട്ടിച്ചിരുന്നു. ലേശം കര്‍ക്കശക്കാരനായ എന്റെ മുത്തച്ഛന് അതിഷ്ടപ്പെട്ടില്ല. അദ്ദേഹമത് വലിച്ച് കീറി കളുകയും അവള്‍ക്ക് അടി കൊടുക്കുകയും ചെയ്തു. അതിപ്പോഴും വ്യക്തമായി എന്റെ ഓര്‍മ്മയിലുണ്ട്. എങ്കിലും ചാക്കേച്ചനോടുള്ള അവളുടെ സ്നേഹം വളര്‍ന്ന് കൊണ്ടിരുന്നു. ഇപ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുകയാണെ
ന്ന് കേട്ടതിന്റെ ത്രില്ലിലാണ് അവള്‍.
25 വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ 99 സിനിമകള്‍ ചെയ്ത നടനാണ്. എങ്കിലും സീനിയര്‍ ആണെന്നുള്ള ഭാവമൊന്നും അദ്ദേഹത്തിനില്ല. അങ്ങേയറ്റം അര്‍പ്പണബേധമുള്ള ആളാണ് കുഞ്ചാക്കോ ബോബന്‍. തന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഉടനെ കാരവനിലേക്ക് ഓടി പോവുന്ന സ്വഭാവം അദ്ദേഹത്തിനില്ല. സഹമത്സരാര്‍ഥികള്‍ക്കുള്ള ഡയലോഗുകളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കി സഹായിക്കും. ചാക്കോച്ചന്‍ മാത്രമല്ല ആ സിനിമയുടെ സെറ്റിലെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരുടെ മനോഭാവവും അതാണെന്ന് ഞാന്‍ പറയും. എത്ര കഠിനമായ ജോലി ഉണ്ടെങ്കിലും സിനിമയുടെ സെറ്റിലേക്ക് വരാന്‍ ത്രില്ലടിച്ചിട്ടുള്ള സിനിമകളില്‍ ഒന്ന് ഇതാണ്.
ഈ സിനിമയ്ക്ക് മുന്‍പ് മലയാളത്തില്‍ നിന്നും രണ്ട് സിനിമകളുടെ ഓഫര്‍ എനിക്ക് വന്നിട്ടുണ്ട്. പക്ഷേ അതൊന്നും നടന്നില്ല. എങ്കിലും ഈ സിനിമ തന്റെ അരങ്ങേറ്റമായതിന്റെ സന്തോഷമുണ്ട്. ഇത്രയും നാള്‍ കാത്തിരുന്നത് മോശമായില്ല. 2020 ലെ ലോക്ഡൗണ്‍ കാലത്ത് എനിക്ക് പ്രതീക്ഷകള്‍ നല്‍കി കൊണ്ട് വന്ന ചിത്രമാണിത്. സൂപ്പര്‍ ഡീലക്സ് എന്ന സിനിമയിലെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് രതീഷ് സാര്‍ വിളിക്കുന്നത്. എനിക്ക് മലയാളം വായിക്കാന്‍ അറിയില്ലാത്തത് കൊണ്ട് അമ്മയാണ് എന്നെ വായിച്ച് കേള്‍പ്പിക്കുന്നത്. വായിക്കുന്നതിനിടയില്‍ അമ്മ ചിരിക്കും. മലയാളം എനിക്ക് മനസിലാവുമെങ്കിലും ആ സ്‌ക്രീപ്റ്റില്‍ എന്നെ ഒഴിവാക്കിയ ചില വാക്കുകള്‍ ഉണ്ടായിരുന്നു. അതെന്താണെന്നും അമ്മ തന്നെ എനിക്ക് പറഞ്ഞ് തന്നു.