മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശിവദ. കേരള കഫേ എന്ന ചിത്രത്തിലൂടെ ്അഭിനയത്തില്‍ ചുവട് വച്ച താരം സുസുധി വാത്മീകത്തിലൂടെയായണ് ഏറെ ശ്രദ്ധ നേടിയന്നത്. അഭിനേതാവായ മുരളീകൃഷ്ണയാണ് ശിവദയുടെ ഭര്‍ത്താവ്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ ശിവദ തന്റെ മകളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ തങ്ങളുടെ പ്രണയകഥ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
'കോളേജില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ പരിചയത്തിലാകുന്നത്. എന്നാല്‍, സാധാരണ കണ്ടുവരുന്നതുപോലെ പുറത്ത് പോയി സിനിമ കാണുക, രാത്രിയില്‍ ഫോണില്‍ സംസാരിക്കുകയൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി ഞങ്ങള്‍ ഒന്നിച്ച് സിനിമയ്ക്ക് പോയത് കല്യാണത്തിന് ശേഷമാണ്. പക്ഷേ, വിവാഹത്തിന് മുമ്പ് അമ്പലത്തിലൊക്കെ പോകുമായിരുന്നു. പക്ഷേ, അത് വീട്ടുകാരുടെ കൂടെയായിരുന്നു. 'പ്രേമിച്ച് നടക്കുക' എന്ന പരിപാടിയേ ഇല്ലായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ പരസ്പരം ബഹുമാനം ഉണ്ടായിരുന്നു. കോളേജ് വിട്ടതിനുശേഷമാണ് കൂടുതല്‍ ഗൗരവമായത്. പിന്നീട് ഞങ്ങള്‍ രണ്ടുപേരും സിനിമാ മേഖലയിലേക്ക് വന്നു.ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ നമുക്ക് അറിയാവുന്ന ഒരാളെ തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് തോന്നി.എന്തുകാര്യവും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം.'ശിവദ പറഞ്ഞു.
'കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ ചോദിക്കുമായിരുന്നു, നിങ്ങള്‍ ശരിക്കും പ്രണയത്തിലാണോ എന്ന്. കണ്ടിട്ട് അങ്ങിനെ തോന്നുന്നേ ഇല്ലെന്ന് അവര്‍ പറയുമായിരുന്നു. കാരണം, ഒറ്റയ്ക്ക് മാറിനിന്ന് സംസാരിക്കുന്ന ശീലമേ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി ഞങ്ങള്‍ രണ്ടുപേരും ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്നു. മുരളി വിനയന്‍ സാറിന്റെ സിനിമയിലും ഞാന്‍ ഫാസില്‍ സാറിന്റെ സിനിമയിലും. അതും നായികാ നായകന്‍മാരായി. അങ്ങനെ ആ ബന്ധം കൂടുതല്‍ സുദൃഢമായി.'താരം കൂട്ടിച്ചേര്‍ത്തു.
മുരളി പ്രണയം തുറന്ന് പറഞ്ഞപ്പോഴുണ്ടായ ഒരു രസകരമായ സംഭവവും ശിവദ പറയുന്നുണ്ട്. വലന്റൈന്‍സ് ഡേയ്ക്കുണ്ടായ സംഭവമായിരുന്നു.
'കോളേജില്‍ ചേര്‍ന്ന അധികം താമസിക്കാതെ തന്നെ വാലന്റൈന്‍സ് ഡേ വന്നെത്തി. അന്ന് എനിക്ക് മുരളി കാര്‍ഡ് കൊണ്ടുവന്നു തന്നു. കോളേജിലെ ഫ്രഷേഴ്സ് ഡേയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പരിശീലനവുമൊക്കെയായി തിരക്കിലായിരുന്നു അന്ന് ഞാന്‍. വൈകീട്ട് കോളേജ് കഴിഞ്ഞ് വീട്ടില്‍ പോകാനുള്ള ലാസ്റ്റ് ബെല്‍ അടിച്ചതിന് ശേഷമാണ് മുരളി കാര്‍ഡുമായി എന്റടുത്ത് വന്നത്. വേറെകുറേപ്പേര്‍ തന്ന കാര്‍ഡുകള്‍ എന്റെ കയ്യില്‍ അപ്പോള്‍ ഉണ്ടായിരുന്നു.
കാര്‍ഡ് കൈയ്യില്‍ കൊണ്ടുവന്ന് തന്ന് ''ഐ ലവ് യൂ'' എന്ന് എന്നോട് പറഞ്ഞു. ഇത് കേട്ടപാടെ ഞാന്‍ 'ഐ ഡോണ്ട് ലവ് യൂ' എന്ന് മറുപടി നല്‍കി. തിരിച്ച് അദ്ദേഹം എന്നോട് ഒന്നും പറഞ്ഞില്ല. കാര്‍ഡ് തുറന്നുനോക്കിയപ്പോഴാണ് സത്യത്തില്‍ അമ്പരന്ന് പോയത്. ബാക്കി എല്ലാവരും തന്ന കാര്‍ഡില്‍ പേരും മറ്റ് വിശേഷങ്ങളും പറഞ്ഞുകൊണ്ടുള്ള വിവരങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. മുരളി തന്ന കാര്‍ഡില്‍ ഒരു വാക്ക് പോലും ഉണ്ടായിരുന്നില്ല. അതിന്റെ കാരണം, പിന്നീടാണ് പറയുന്നത്. പിന്നെ എപ്പോഴെങ്കിലും ഇതില്‍ പരാതി ഉണ്ടായാല്‍ ആളെ മനസ്സിലാവില്ലോ. കാര്യമായി തന്നെ ചിന്തിച്ചിട്ടുണ്ടെന്ന് തോന്നിയത് അപ്പോഴാണ്.' -ശിവദ പറഞ്ഞു.