Latest News

പതിനഞ്ചു തവണയിൽ ഏറെ അയാൾ തന്നെ കൊണ്ട് കുന്നിൻ മുകളിൽ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു; പഴയ പ്രതികാരം തീർത്തത് എങ്ങനെ എന്ന് പറഞ്ഞ് നടി ചിത്ര

Malayalilife
 പതിനഞ്ചു തവണയിൽ ഏറെ അയാൾ തന്നെ കൊണ്ട് കുന്നിൻ മുകളിൽ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു; പഴയ പ്രതികാരം തീർത്തത് എങ്ങനെ എന്ന് പറഞ്ഞ് നടി ചിത്ര

ലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയിരുന്നു ഒരു താരമാണ് ചിത്ര.  മോഹൻലാൽ നായകനായ ആട്ടക്കലാശത്തിലൂടെയാണ്  താരം അഭിനയ  ജീവിതത്തിന് തുടക്കം  കുറിച്ചത്. എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ നിന്നും തനിക്ക് നേരിട്ട ഒരു അനുഭവം  തുറന്ന് പറയുകയാണ് തരാം.

''അന്ന് സിനിമ സൈറ്റുകളിൽ ഒരുപാട് സുഖകരമല്ലാത്ത സംഭവങ്ങൾ നടക്കാറുണ്ടെന്നും എന്നാൽ ഇന്ന് അതിന് കുറവ് വന്നിട്ടുണ്ടെന്നും ചിത്ര പറയുന്നു. ആരോടും അധികം സംസാരിക്കാതെ പ്രകൃതമായിരുന്നു തന്റേതെന്നും തന്നെ ജാഡയാണ് എന്ന് പലപ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടർ പറയുമായിരുന്നു.

രണ്ട് കൊല്ലം കഴിഞ്ഞു താനും സിനിമ എടുക്കും തന്നെ മൈൻഡ് ചെയ്യാത്തവരെയൊക്കെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് അയാൾ തന്നോട് പറഞ്ഞതെന്നും, സ്ഥിരമായി അയാൾ അത് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നപ്പോൾ ശ്രദ്ധ കൊടുക്കാൻ പോയില്ലന്നും ചിത്ര പറയുന്നു.

വർഷങ്ങൾക്ക് ശേഷം അയാൾ സംവിധയകനായി മമ്മൂട്ടി നായകനായി എത്തുന്ന സിനിമയിൽ തന്നെ അഭിനയിക്കാൻ വിളിച്ചെന്നും പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ അതിലെ ഗാന രംഗങ്ങൾ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായിയുണ്ട്. തന്നോട് ഉള്ള പഴയ പ്രതികാരം വെച്ച് പതിനഞ്ചു തവണയിൽ ഏറെ അയാൾ തന്നെ കൊണ്ട് കുന്നിൻ മുകളിൽ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു.

നല്ല വെയിൽ ഉള്ളത്കൊണ്ട് തളർന്നു പോയെന്നും എന്നാൽ അയാൾ വീണ്ടും ടേക്ക് എടുക്കാൻ ആവിശ്യപെട്ടപ്പോൾ തന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായെന്നും അതുകൊണ്ട് മാത്രമാണ് താൻ അന്ന് രക്ഷപെട്ടതെന്നും ചിത്ര പറയുന്നു.

Actress Chitra tells how old revenge has been done

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES