അഭിനേതാവ്, ഗായകൻ , ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ എല്ലാം തന്നെ ശ്രദ്ധേയനായ താരമാണ് കൃഷ്ണചന്ദ്രന്‍. രതിനിര്‍വേദത്തിലെ പപ്പു എന്ന താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടർന്ന് നിരവധി മലയാളം സിനിമകളുടെ ഭാഗമാകണയം താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ വനിതയുമായി ഉള്ള പ്രണയത്തിലായ കഥ ഒരു അഭിമുഖത്തിലൂടെ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
'ഭാഗ്യലക്ഷ്മിയ്‌ക്കൊപ്പമായിരുന്നു ഞാനും കരിയര്‍ ആരംഭിച്ചിരുന്നത്. ഡബ്ബിങ് തിയറ്ററിലെ കാര്യങ്ങള്‍ ഇരുവരും സംസാരിച്ചിരുന്നു. അന്ന് വനിതയുമായി പ്രണയത്തിലായിരുന്ന സമയമായിരുന്നു. ഇടയ്ക്ക് അദ്ദേഹം വനിത പറയുന്ന തമാശകള്‍ അവിടെ വന്ന് പറയാറുണ്ടായിരുന്നു.
1978 ല്‍ രതിനിര്‍വേദത്തില്‍ പപ്പു ആയിട്ട് അഭിനയിച്ചിട്ടുണ്ടെങ്കിലും 1982 ആയിരുന്നു തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത വര്‍ഷമെന്നാണ് കൃഷ്ണചന്ദ്രന്‍ പറയുന്നത്. പ്രണയിച്ചിരുന്ന സമയത്ത് വനിതയ്ക്ക് നല്‍കിയ ആദ്യ സമ്മാനത്തെ കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ നാട് എന്ന സിനിമയുടെ സമയത്തായിരുന്നു ഞങ്ങള്‍ പ്രണയത്തിലായത്. അതിന് മുന്‍പേ വനിതയെ കണ്ടിട്ടുണ്ട്.
അന്നൊക്കെ ഇവള്‍ ഷൂട്ടിങ്ങിന് വരുന്നതും പോവുന്നതുമെല്ലാം ഞാന്‍ കാണാറുണ്ടായിരുന്നു. അന്നത്തെ എന്റെ ഉയരത്തിന് അനുസരിച്ച് തടിയും പൊക്കവുമൊക്കെ ഉള്ള കുട്ടിയായി എനിക്ക് ചേരുമെന്നും തോന്നിയിരുന്നു. പിന്നെ ഈ നാടിന്റെ ഷൂട്ടിങ് സമയത്ത് മേക്കപ്പ് റൂമില്‍ നിന്നുമാണ് പരിചയപ്പെടുന്നത്. നിങ്ങളുടെ കൂടെ അഭിനയിക്കാന്‍ പോവുന്ന ആളാണെന്ന് പറഞ്ഞ് ഒരാള്‍ പരിചയപ്പെടുത്തുകയായിരുന്നു.
ഫെബ്രുവരിയിലായിരുന്നു സിനിമയുടെ ഷൂട്ടിങ്. മാര്‍ച്ച് പതിനാലിന് വനിതയുടെ പിറന്നാളാണ്. അന്ന് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു. എന്തെങ്കിലും ഒരു സമ്മാനം കൊടുക്കണം. അന്ന് എനിക്ക് സാമ്പത്തികമായി അത്ര വളര്‍ച്ച ഇല്ലായിരുന്നു. അങ്ങനെ അന്നൊരു ബ്രാന്‍ഡ്ഡ് പെര്‍ഫ്യൂം വാങ്ങി കൊടുത്തു. അത് ഇഷ്ടപ്പെടുകയും ചെയ്തു. അന്ന് ആയിരത്തി അഞ്ഞൂറ് രൂപയുടെ പെര്‍ഫ്യൂം ആണെന്ന് പറഞ്ഞാണ് കൊടുത്തതെങ്കിലും അത് ബര്‍മ ബസാറില്‍ നിന്നും അറുപത് രൂപയ്ക്ക് വാങ്ങിയതായിരുന്നു. അങ്ങനെ ചെറിയ ചെറിയ ഗിഫ്റ്റുകള്‍ ലഭിച്ചിരുന്നു.