വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഇന്ദ്രന്‍സ്.കോമഡി വേഷങ്ങളിലൂടെ സിനിമയിലേക്ക് ചുവടു വച്ചെങ്കിലും താരത്തിന്റെ കൈകളിൽ ഏതുതരം കഥാത്രങ്ങളും ഭദ്രമാകുമെന്ന് തെളിയിക്കുകയും ചെയ്തു. അഞ്ചാംപാതിരയും, ഹോമും മേപ്പടിയാനുമൊക്കെ താരത്തിന്റെ അഭിനയമികവിന്റെ ഉദാഹരണങ്ങളാണ്. എന്നാൽ ഇപ്പോൾ എന്തുകൊണ്ട് മലയാളം വിട്ട് അന്യഭാഷകളിലേയ്ക്ക് പോകാത്തതിന്റെ കാരണം ഉടൽ എന്ന സിനിമയുടെ വിശേഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കവേയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കോമഡി സിനിമകള്‍ മിസ് ചെയ്യുമ്ബോള്‍ തന്റെ സിനിമകള്‍ ഇട്ട് സമാധാനിക്കുമെന്നാണ് നടന്‍ പറയുന്നത്. താനുള്ളതും ഇല്ലാത്തതുമായ സിനിമകള്‍ കാണുമ്ബോള്‍ ആ പഴയ കാലത്തേയക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോമഡി വേഷങ്ങള്‍ ഇനിയുംചെയ്യുമെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. അന്യഭാഷ ചിത്രങ്ങള്‍ ചെയ്യാറില്ലെന്നാണ് താരം പറയുന്നത്. അതിനുളള കാരണവും വ്യക്തമാക്കിയിട്ടുണ്ട്.’ അന്യഭാഷ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓഫറുകള്‍ സ്വീകരിക്കാറില്ല. കാരണം മലയാളത്തില്‍ നിന്ന് നല്ല അവസരങ്ങള്‍ ലഭിക്കാറുണ്ട്. ഇവിടെ സിനിമയില്ലാത്ത അവസ്ഥ തനിക്കില്ല. പിന്നെ എന്തിനാണ് മലയാളം കളഞ്ഞിട്ട് പോകുന്നതെന്ന് വിചാരിച്ചിട്ടാണ് അന്യഭാഷ ചിത്രങ്ങളുടെ ഓഫറുകള്‍ സ്വീകരിക്കാത്തത്. കൂടാതെ ചെറിയ ഭാഷ ബുദ്ധിമുട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ധ്യാനും ശ്രീനിവാസനോടൊപ്പമുള്ള അനുഭവവും പങ്കുവെയ്ക്കുന്നുണ്ട്. പ്രായത്തിന്റെ എല്ലാ ചുറുചുറുക്കും ധ്യാനിനുണ്ട്. ആള്‍ നല്ല കുസൃതിയാണ്. വിനീതിനെക്കാളും കുറച്ച് ഇളക്കം കൂടുതലാണ് ധ്യാനിനെന്നും സ്വധസിദ്ധമായ ചിരിയോടെ പറഞ്ഞു. മകനും സഹോദരന്റെ മകനുമാണ് സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്യുന്നത്. ട്രോളുകളും അങ്ങനെയുള്ളതൊന്നും നോക്കാറില്ല. അത്യാവശ്യമുള്ള കാര്യങ്ങള്‍ അവര്‍ കാണിച്ചു തരും. അത് മാത്രമേയുള്ളൂ. അല്ലാതെ അധികം ശ്രദ്ധിക്കാന്‍ പോകാറില്ല. ഓണ്‍ലൈനില്‍ കൂടി പത്രം വായിക്കാനും ബുക്കുകള്‍ വായിക്കനുമുള്ള സംവിധാനമുണ്ടെങ്കിലും പത്രത്തിലൂടെ വാര്‍ത്ത വായിക്കുമ്ബോഴാണ് തൃപ്തി വരുന്നത്. അതുപോലെ തന്നെയാണ് പുസ്തകം വായിക്കുന്നതും. പുസ്തകം തുറക്കുമ്ബോഴുള്ള മണം വലിയ ഇഷ്ടമാണ്. അതുകൊണ്ട് പുസ്തകവും അങ്ങനെ തന്നെയാണ് വായിക്കാറുള്ളതെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.