ബോളിവുഡിലെ ചുംബനരാജാവ്; ബാല്യകാല പ്രണയം; കാൻസർ രോഗത്തോട് പൊരുതിയ കുഞ്ഞ് മകൻ; സ്‌ക്രീനിന് പുറത്തെ ചുംബനങ്ങൾക്കുമപ്പുറമുള്ള ഇമ്രാൻ ഹാഷ്മിയുടെ പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിലൂടെ

Malayalilife
topbanner
ബോളിവുഡിലെ ചുംബനരാജാവ്;  ബാല്യകാല പ്രണയം;  കാൻസർ രോഗത്തോട് പൊരുതിയ കുഞ്ഞ് മകൻ; സ്‌ക്രീനിന് പുറത്തെ ചുംബനങ്ങൾക്കുമപ്പുറമുള്ള ഇമ്രാൻ ഹാഷ്മിയുടെ പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിലൂടെ

ബോളിവുഡ്  ലോകത്തെ തന്നെ ഏറെ ശ്രദ്ധേയനായ താരമാണ് ഇമ്രാന്‍ ഹഷ്മി. താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ആരാധകരുടെ മനസ്സുകളിൽ  ചൂടന്‍ ചുംബന രംഗങ്ങളായിരിക്കും ഓർമ്മ വരുക. അതുകൊണ്ട് തന്നെ താരത്തെ ബോളിവുഡ് ലോകം ഉൾപ്പെടെ ചുംബനവീരന്‍ എന്ന ലേബലോടെ അംഗീകരിക്കുകയും ചെയ്തു കഴിഞ്ഞു. വിട്ടു വീഴ്ച്ചകളില്ലാത്ത അഭിനയത്തിന്റെ ചക്രവർത്തി കൂടിയായ താരത്തെ തേടി നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ടെങ്കിൽ താരത്തിന്റെ  സ്‌ക്രീനിനു പുറത്തെ ജീവിതം പ്രതിസന്ധികളിലൂടെ കല്ലും മുള്ളും നിറഞ്ഞ വഴികൾ തന്നെ ആയിരുന്നു എന്ന് തന്നെ പറയാം.

 ഇമ്രാൻ അൻവർ ഹാഷ്മി  എന്നാണ് താരത്തിന്റെ യഥാർത്ഥ നാമദേയം. 1979 മാർച്ച് 24 ന് ബോംബെയിലാണ് ഹാഷ്മി ജനിച്ചത്  അച്ഛൻ(അൻവർ) ഒരു  മുസ്ലീമും അമ്മ(മഹേറ) ക്രിസ്ത്യനുമാണ്. ഇമ്രാന്റെ വിളിപ്പേര് ഇമ്മി എന്നാണ്. ഹസ്മി കുടുംബത്തിന് സിനിമ വ്യവസായവുമായി ഏറെ ബന്ധവും ഉണ്ട്. മുംബൈയിൽ ബുസിനെസ്സുകാരനാണ് താരത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് അൻവർ ഹാഷ്മി ഒരു ബിസിനസുകാരനാണ്, 1968 ൽ പുറത്തിറങ്ങിയ ബഹാരോൺ കി മൻസിൽ എന്ന സിനിമയിലും അഭിനയിച്ചു. അമ്മ മഹേര ഹാഷ്മി ഒരു വീട്ടമ്മയായിരുന്നു. ഇന്ത്യയുടെ വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ പിതാമഹനായ സയ്യിദ് ഷ uk ക്കത്ത് ഹാഷ്മി പാകിസ്ഥാനിലേക്ക് കുടിയേറി. മുത്തശ്ശി മെഹർബാനോ മുഹമ്മദ് അലി (സ്‌ക്രീൻ നാമം പൂർണിമ എന്നറിയപ്പെടുന്നു) ഒരു നടിയാണ്, ഇന്ത്യയിൽ താമസിച്ചു

 ഹിന്ദിയും ഇഗ്ലീഷും സംസാരിക്കുന്ന ഇമ്രാൻ ഹാഷ്മിക്ക് കറാച്ചിയിലും പാകിസ്താനിലുമായി കുടുംബവേരുകളുണ്ട് എന്ന് തന്നെ പറയാം. എക്കണോമിക്സ് ബിരുദധാരി കൂടിയാണ് താരം.  ഇമ്രാൻ  തന്റെ സിനിമാജീവിതത്തിന് ആരംഭം കുറിക്കുന്നത്  2003 ല്‍ വിക്രം ഭട്ട് സംവിധാനം ചെയ്ത ഫുട്പാത്ത് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പുറത്തിറങ്ങിയ മർഡർ എന്ന ചിത്രം ഇമാറാനെ ഏറെ ആരാധകരെ സമ്മാനിക്കുകയും ചെയ്തു. പിന്നീട് ഒട്ടേറെ നല്ല ചിത്രങ്ങളും കഥാപാത്രങ്ങളുമായിരുന്നു താരത്തെ തേടി എത്തിയതും. ഗാംഗ്സ്റ്റര്‍ ,മര്‍ഡര്‍, മര്‍ഡര്‍ 2, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ദ ഡേര്‍ട്ടി പിക്ച്ചര്‍ തുടങ്ങിയ ഇമ്രാന്‍ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വൻ വിജയങ്ങൾ ആയിരുന്നവയാണ്. മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഇമ്രാനും നടി മല്ലിക ഷെരാവത്തുമൊത്തുളള ചൂടന്‍ രംഗങ്ങള്‍ കാണാനായി മാത്രം ആരാധകർ ഏറെ ആയിരുന്നു താരത്തിന്. അതേസമയം  ഇമ്രാനാണ്  പ്രേക്ഷകരിലേയ്ക്ക് റാസ് സീരിസ് ചിത്രങ്ങളെ അടുപ്പിച്ചത്. 2002 ല്‍ ഈ സീരീസിലെ ആദ്യ ചിത്രം റാസ്, 2006 ല്‍ റാസ് ,ദി മിസ്ട്രീസ് കണ്ടിന്യൂസ്, 2012 ല്‍ റാസ് 3 ഡി, എന്നിവയ്ക്കു പുറമേ  ഇമ്രാന്റെ റാസ് റിബൂത്ത് എന്നിവ ഏറെ ജനശ്രദ്ധ ആകർഷിച്ചവയാണ്. ഹൊറര്‍, ത്രില്ലര്‍ സിനിമകളാണ് തനിക്ക് ചെയ്യാന്‍ താത്പര്യമമെന്നും ഇമ്രാന്‍ ഒരുവേള തുറന്ന് പറഞ്ഞിരുന്നു.

ഇമാറാന് ജീവിതം സ്ക്രീനിനു പുറത്ത് കൂടി നോൽക്കുമ്പോൾ ഏറെ വെല്ലുവിളികൾ നിറഞ്ഞവയായിരുന്നു. പർവീൺ ശഹാനി ആണ് താരത്തിന്റെ ഭാര്യ. താരത്തിന്റെത് ഒരു പ്രണയ വിവാഹം കൂടിയാണ്.  ഒരു സെലിബ്രിറ്റിയുടെ ഭാര്യ എന്ന ലേബലിൽ ജീവിതം ആസ്വദിക്കാൻ ഇഷ്‌ടപ്പെടാത്ത താരാപത്തിനി അദ്ദേഹത്തോടൊപ്പം ഫോട്ടോഷൂട്ടുകൾക്കോ പൊതുവേദികളിലോ ഒന്നും തന്നെ അത്ര പ്രത്യക്ഷപെടാറില്ല. ഇരുവർക്കുമായി അയാന്‍ ഹാഷ്മി എന്നൊരു മകൻ കൂടി ഉണ്ട്. 2014 ലായിരുന്നു താരപുത്രനായ ആയാണ്  അര്‍ബുദമാണെന്ന്  ഡോക്ടർമാർ കണ്ടെത്തുന്നത്. തുടർന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അയാന്‍ അർബുദത്തെ അതിജീവിച്ചു കൊണ്ട് എത്തുകയും ചെയ്തു. അര്‍ബുദ രോഗബാധിതനായ മകന്റെ ജീവിതത്തെ കുറിച്ചും പോരാട്ടത്തെ കുറിച്ചും 'ദ കിസ്സ് ഓഫ് ലവ്' എന്ന് പേരിട്ടിരിക്കുന്ന താരത്തിന്റെ പുസ്തകത്തിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ശുഭാപ്തി വിശ്വാസം കൊണ്ടുമാത്രമാണ് ഇത്തരത്തില്‍ ജീവിതത്തിലെ ഒട്ടേറേ ഘട്ടങ്ങളില്‍ താന്‍ പിടിച്ചു നിന്നത്. കാന്‍സര്‍ മാത്രമല്ല അവിചാരിതമായി പലതും നമ്മുടെ വാതിലില്‍ വന്നു മുട്ടി വിളിക്കും. അപ്പോഴൊക്കെ പോസിറ്റീവായി ചിന്തിച്ചാല്‍ മാത്രമേ ജീവിതത്തിലേക്ക് കരയാറാനാവൂ എന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ താരം ഒരുവേള തുറന്ന് പറഞ്ഞിരുന്നു. അതേസമയം ഫെയ്ക്ക് ഫ്ലാസ്റ്റിക് എന്ന് ലോക സുന്ദരി ഐശ്വര്യ റായിയെ വിളിച്ചത് താരത്തെ  വിവാദങ്ങളിയിലേക്ക് നയിച്ചിരുന്നു. ഇതൊഴിച്ചാൽ താരം വിധങ്ങൾക്ക് ഇരയാകാത്ത വ്യക്തിത്വം കൂടിയാണ്.

Actor emraan hashmi realistic life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES