Latest News

വര്‍ഷങ്ങളോളം പരിശ്രമിച്ചു; നായകന്റെ കൂട്ടുകാരനാക്കി ഒതുക്കി; കിട്ടിയത് മൂന്നേ മൂന്ന് വേഷങ്ങള്‍; നടൻ സുധീഷിന്റെ സിനിമാ ജീവിതം പരാജയം

Malayalilife
വര്‍ഷങ്ങളോളം പരിശ്രമിച്ചു; നായകന്റെ കൂട്ടുകാരനാക്കി ഒതുക്കി; കിട്ടിയത് മൂന്നേ മൂന്ന് വേഷങ്ങള്‍; നടൻ സുധീഷിന്റെ സിനിമാ ജീവിതം പരാജയം

ലയാള സിനിമയിലെ എവർഗ്രീൻ യൂത്ത് ഐക്കണിൽ ചാക്കോച്ചൻ കഴിഞ്ഞാൽ പിന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട താരമാണ് നടൻ സുധീഷ്.  നിരവധി സിനിമകളിലൂടെ സുഹൃത്തായും , കോളേജ് കുമാരനായും , അനിയനായും എല്ലാം  തന്നെ താരത്തിന് തിളങ്ങാൻ സാധിക്കുകയും ചെയ്തു. ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് ചുവട് വച്ച താരമാണ് സുധീഷ്. കിണ്ടി, കിണ്ടി, കിണ്ടി...എന്ന് കേള്‍ക്കുമ്പോള്‍ മലയാളി സിനിമാ പ്രേമികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖം സുധീഷിന്റെയായിരിക്കും. ഇന്നും മലയാളി മനസ്സുകളിൽ താരത്തിന് ഒരു സ്ഥാനവും ഉണ്ട്. സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങൾക്കുമപ്പുറം തന്നിലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.

മലയാള ചലച്ചിത്ര നടനായ സുധീഷ് നാടക-സിനിമ അഭിനേതാവായിരുന്ന ടി.സുധാകരൻ നായരുടേയും സൂര്യപ്രഭയുടേയും മകനായി 1976 മാർച്ച് 28ന് കോഴിക്കോട് ജില്ലയിൽ ആണ് സുദീപിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് സെൻ്റ് ജോസഫ് ഹൈസ്കൂളിലായിരുന്നു. 1984-ൽ റിലീസായ ആശംസകളോടെ എന്ന സിനിമയിൽ ബാലനടനായി അഭിനയിച്ചു കൊണ്ടായിരുന്നു സുധീഷിന്റെ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ചേക്കേറിയതും.  1989-ൽ റിലീസായ മമ്മൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ സുധീഷിൻ്റെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. പുതുമയായി പൊഴിയും എന്ന ഗാനവും എല്ലാം തന്നെ നന്നേ ചെറുപ്പത്തിലേ തന്നെ സുധീഷിനെ ആരാധകരുമായി അടിപ്പിക്കുകയും ചെയ്തു. 1991-ൽ റിലീസായ വേനൽക്കിനാവുകൾ എന്ന സിനിമയിലെ നായക വേഷം സുധീഷിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി. തുടർന്ന് നിരവധി സിനിമകളിൽ വ്യത്യസ്ഥമായ വേഷങ്ങൾ ചെയ്തു.

മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ്, തുടങ്ങിയ സിനിമകളിൽ സുധീഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. താരം  അധികം സിനിമകളും ചെയ്തത് നായകൻ്റെ കൂട്ടുകാരൻ്റെ റോളിലായിരുന്നു. 2000-ൽ റിലീസായ വല്യേട്ടൻ സിനിമയിൽ നായകനായ മമ്മൂട്ടിയുടെ ഭിന്നശേഷി അനുജൻ ശങ്കരൻ കുട്ടിയായി വേഷമിട്ടത് പ്രേക്ഷക പ്രീതി നേടി.2018-ൽ റിലീസായ തീവണ്ടി എന്ന സിനിമയിൽ നായകൻ്റെ അമ്മാവനായി വേഷമിട്ടു. അതു വരെ ചെയ്തതിൽ നിന്ന് വ്യത്യസ്ഥമായ ഒരു കഥാപാത്രമായിരുന്നു തീവണ്ടിയിലേത്. 150-ഓളം സിനിമകളിൽ സുധീഷ് ഇതിനോടകം   തന്നെ  അഭിനയിച്ചിട്ടുണ്ട്.

സ്റ്റീരിയോടൈപ്പ് ആയ വേഷങ്ങള്‍ മാത്രം ലഭിച്ചുകൊണ്ടിരുന്ന അഭിനേതാവായിരുന്നു താനെെന്നും അതില്‍ നിന്നെല്ലാം മാറിചിന്തിക്കാന്‍ പുതിയ സിനിമകള്‍ തന്നെ സഹായിച്ചുവെന്നും സുധീഷ് ഒരുവേള  തുറന്ന്  പറഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ  താരത്തിന്റെ  ജീവിതത്തിൽ  വഴിത്തിരിവായി  മാറിയ  ഒരു ചിത്രമാണ്  തീവണ്ടി . എന്നും  ഒരേ  തരത്തിലുള്ള  കഥാപാത്രങ്ങൾ  താരത്തെ  തേടി  വന്നതോടെയാണ്  സുദീപിനു  മലയാള സിനിമയിൽ avasangal കുറഞ്ഞ്  തുടങ്ങിയതും . ഒരു അഭിനേതാവ്  എന്ന നിലയിൽ  ഇപ്പോൾ  സുധീഷ് എല്ലാത്തരം  വേഷങ്ങളും  സ്വീകരിക്കുകയാണ് .

2005 മാർച്ചിലായിരുന്നു സുധീഷിൻ്റെ വിവാഹം.  ധന്യയാണ് താരത്തിന്റെ ഭാര്യ.  രുദ്രാഷ്, മാധവ് എന്നിവർ ആണ് മക്കൾ. അച്ഛന്റെ കൈപിടിച്ച് കൊണ്ട് മകൻ രുദ്രഷും സിനിമയിലേക്ക് ചെക്കറിയിരിക്കുകയാണ്. എന്നാൽ താരത്തിന്റെ ഇളയ  മകനും  യാത്രിചികം  എന്നോണം  സിനിമയിൽ ഒരു സീനിൽ   മുഖം   കാണിക്കുകയും   ചെയ്തു. 

 

Read more topics: # Actor Sudheesh,# film career
Actor Sudheesh film career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക