Latest News

എവിടെ പോയാലും എല്ലാവരും ചോദിക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴിലെ കിണ്ടി ഡയലോ​ഗ്; കേട്ട് മടുത്തുവെങ്കിലും അത് പ്രേക്ഷകർക്കിടയിൽ‌ നൽകിയ ബ്രേക്ക് വലുതാണ്: സുധീഷ്

Malayalilife
എവിടെ പോയാലും എല്ലാവരും ചോദിക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴിലെ കിണ്ടി ഡയലോ​ഗ്; കേട്ട് മടുത്തുവെങ്കിലും അത് പ്രേക്ഷകർക്കിടയിൽ‌ നൽകിയ ബ്രേക്ക് വലുതാണ്: സുധീഷ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ സുധീഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് വന്നയാളാണ് സുധീഷ്. ബാലതാരമായാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നതും. 

 അടുത്തിടെ തിയേറ്ററുകളിൽ അനൂപ് മേനോൻ നായകനായ വിധിയാണ് സുധീഷ് അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. കൊച്ചിയിലെ ഫ്ലാറ്റ് പൊളിക്കൽ വിഷയമായ സിനിമയാണ് വിധി. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത സിനിമയിൽ ഫ്ലാറ്റ് കെയർടേക്കറാണ് സുധീഷിന്റെ കഥാപാത്രം. വിധി തിയേറ്ററിൽ റിലീസ് ചെയ്യണമെന്നത് നിർമാതാവിന്റെ വാശിയായിരുന്നുവെന്നാണ് സുധീഷ് പറയുന്നത്.

'കെയർ ടേക്കറുടെ വേഷമാണ് ചിത്രത്തിൽ. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് എന്നതുകൊണ്ട് വിധിയിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ ഏറെ സന്തോഷമായിരുന്നു. എവിടെ പോയാലും എല്ലാവരും ചോദിക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴിലെ കിണ്ടി ഡയലോ​ഗ്. കേട്ട് മടുത്തുവെങ്കിലും അത് പ്രേക്ഷകർക്കിടയിൽ‌ നൽകിയ ബ്രേക്ക് വലുതാണ്. ചില പരിപാടികൾക്ക് പോകുമ്പോൾ ആരും ഇതേ കുറിച്ച് ചോദിച്ചില്ലെങ്കിലും ഞാൻ അങ്ങോട്ട് ചോദിച്ച് അവരോട് കിണ്ടി എന്ന് വിളിക്കാൻ പറയും. കോളജ് പയ്യൻ രീതിയൊക്കെ മാറി പുതിയ പുതിയ കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ എനിക്കിപ്പോൾ സന്തോഷം തോന്നുന്നുണ്ട്' സുധീഷ് പറയുന്നു.

Actor sudheesh words about future cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക