Latest News

ആദ്യം കണ്ടപ്പോൾ മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു; ഞാൻ അദ്ദേഹത്തിന്റേതാണെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു: ഭഗത് മാനുവൽ

Malayalilife
ആദ്യം കണ്ടപ്പോൾ മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു;  ഞാൻ അദ്ദേഹത്തിന്റേതാണെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു: ഭഗത് മാനുവൽ

ലർവാടി ആർട് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് ഭഗത് മാനുവൽ. തുടർന്ന് ഡോക്ടർ ലൗ,തട്ടത്തിൻ മറയത്ത്,ഒരു വടക്കൻ സെൽഫി തുടങ്ങിയ  ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച് കൊണ്ട് തന്നെ പ്രേക്ഷകർക്ക് ഇടയിൽ സജീവമായിരുന്നു. താരം രണ്ടാമതും വിവാഹിതനായിരിക്കുകയാണ്.  ഭഗത് രണ്ടാമത് കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാനെയാണ് വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.  ഓരോ ആൺമക്കൾ കൂടി ഇരുവർക്കും ഉണ്ട്. എന്നാൽ ഇപ്പോൾ 
 രണ്ടാം വിവാഹത്തെക്കുറിച്ച്  ഇരുവരും പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 ആദ്യം കണ്ടപ്പോൾ മുഖത്തോട് മുഖം നോക്കി ചിരിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റേതാണെന്ന് അന്ന് തന്നെ ഉറപ്പിച്ചിരുന്നു. ഇച്ച സംസാരിക്കുമെന്നായിരുന്നു കരുതിയത്. ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു ആൾ. കുറച്ച്‌ സമയമെടുത്താണ് സംസാരിച്ച്‌ തുടങ്ങിയത്. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണെന്നും എടുത്തുചാട്ടക്കാരിയാണെന്നുമൊക്കെയായിരുന്നു പറഞ്ഞത്. എന്നാൽ വിവാഹ ശേഷം അതൊന്നുമില്ലാത്ത ലീനുവിനെയാണ് താൻ കണ്ടതെന്നും ഭഗത് പറയുന്നു. രക്ഷിതാക്കാൾ വഴിപിരിയുമ്പോൾ കുട്ടികൾ അമ്മമാർക്കൊപ്പം പോവുന്നതാണ് പതിവ് രീതി. ഒരു നല്ല പപ്പയായത് കൊണ്ടാണ് മോൻ ഇച്ചയ്ക്കൊപ്പം പോന്നതെന്നാണ് താൻ വിശ്വസിച്ചത്. അത് ശരിയായിരുന്നു. രണ്ടാൺകുട്ടികളുടെ അമ്മയാണ് താനിപ്പോഴെന്ന് ഷെലിൻ പറയുന്നു.

അമ്മേയെന്ന് വിളിച്ച്‌ പൊന്നൂസ് എപ്പോഴും പിന്നാലെയുണ്ടാവും. അവനിപ്പോൾ എല്ലാത്തിനും അമ്മയെ മതിയെന്ന് ഭഗത് പറയുന്നു. തങ്ങൾ ഇരുവരും ഒരുമിക്കുമ്ബോൾ മക്കളുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോർത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാൽ അവർ ഞങ്ങളെ ഞെട്ടിക്കുകയായിരുന്നു. ഞങ്ങളേക്കാൾ കൂടുതൽ എല്ലാം ഉൾക്കൊണ്ടത് അവരായിരുന്നു. ലീനുവിനും മകനുള്ളതിനാൽ എന്റെ മോന്റെ മനസ്സും തിരിച്ചറിയാൻ കഴിയുമെന്ന് അറിയുമായിരുന്നു. ഞാൻ ജോക്കൂട്ടനെ സ്നേഹിക്കുന്നതിൻരെ ഇരട്ടി അവൾ പൊന്നൂസിനെ സ്നേഹിക്കുന്നുണ്ട്. എൻരെ മോന് അമ്മയെ വേണമായിരുന്നു. ലീനുവിന്റെ മകന് അപ്പനേയും. അവർക്ക് അമ്മയേയും അപ്പനേയും കൊടുക്കുകയായിരുന്നു തങ്ങളെന്നും താരം പറയുന്നു

Actor Bhagath Manuel words about second marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക