മലയാള ചലച്ചിത്ര രംഗത്ത് നടനും തിരക്കഥാകൃത്തുമായി പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അനൂപ് മേനോന്‍. അഭിനേതാവായി തുടക്കം കുറിച്ച് സംവിധാനത്തിലും കൈവെച്ച് മുന്നേറുകയാണ് അദ്ദേഹം. ബഹുമുഖ പ്രതിഭയെന്ന പേരാണ് അനൂപിന് ഏറ്റവും ചേരുക. തന്നെക്കാള്‍ വയസിന് മൂത്ത, 20 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയെ വിവാഹം കഴിക്കാന്‍ തന്റെടം കാട്ടിയ ധൈര്യമുള്ള നടന്‍ കൂടിയാണ് അനൂപ്. സംബവബഹുലമാണ് അനൂപിന്റെ ജീവിതം ഒന്ന് നോക്കാം.
പി ഗംഗാധരന്‍ നായരുടെയും ഇന്ദിരാ മേനോന്റെയും മകനായി 1977 ഓഗസ്റ്റ് 3 ന് കോഴിക്കോടാണ് അനൂപ് മേനോന്റെ ജനനം. പഠനത്തില്‍ മിടുമിടുക്കനായ അനൂപ് തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കിയാണ് അഭിനേതാവായത്. ഒന്നാം റാങ്ക് നേടിയാണ് വക്കില്‍ പരീക്ഷ അനൂപ് പാസായത്. തുടന്‍ന്ന് ദുബായിലെ ഒരു സ്‌കൂളില്‍ അധ്യാപകനായി അനൂപിന് ജോലി കിട്ടി
ഇക്കാലയളവില്‍ സൂര്യാ ടി.വി.കൈരളി എന്നിവയില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. ടെലിവിഷന്‍ പരമ്പരകളില്‍കൂടി ആയിരുന്നു അനൂപ് മേനോന്‍ അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം, മേഘം എന്നി പരമ്പരകളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍കൂടിയാണ് അനൂപ് കൂടുതല്‍ ശ്രദ്ധ നേടിയത്. 2002 ല്‍ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി താരം അഭിനയിക്കുന്നത്. പിന്നീട് 2005ല്‍ മോക്ഷം, കൈയ്യൊപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട അനൂപ് 2008ഇല്‍ പ്രദര്‍ശിപ്പിച്ച പകല്‍ നക്ഷത്രങ്ങള്‍ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. 2008ല്‍ രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച തിരക്കഥ എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി വേഷമിട്ടു. തിരകഥക്ക് ശേഷം ലൗഡ്സ്പീക്കര്‍, കേരള കഫെ, കോക്ടെയില്‍, ട്രാഫിക്, പ്രണയം എന്നി ചലച്ചിത്രങ്ങളില്‍ ഏറെ നല്ല കഥാപാത്രങ്ങളും അവതരിപ്പിച്ചു. 2008ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും, 2009ലെ ഫിലിംഫെയര്‍ അവാര്‍ഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടി. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിക്കുക വഴി ഗാനരചനാ രംഗത്തേക്കും ചുവടു വച്ചു.
ഏതൊരു താരമായാലും വിവാദങ്ങളില്‍പ്പെടാതെ ഒരു നില നില്‍പ്പില്ല. അതുപോലെ തന്നെ ഒരുപാട് വിവാദങ്ങളിലും നമ്മള്‍ കേട്ടതാണ് അനൂപ് മേനോന്റെ പേര്. അനൂപിന്റെ പ്രണയവും വിവാഹവാര്‍ത്തയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പലകുറി ചര്‍ച്ചാവിഷയമായതാണ്. പൂര്‍ണമായും കോമഡിയിലേക്കുള്ള അനൂപ് മേനോന്റെ ആദ്യത്തെ മാറ്റമായിരുന്നു ആംഗ്രി ബേബീസ് എന്ന ചിത്രം. ഭാവനയ്ക്കൊപ്പം തുടര്‍ച്ചയായി ചിത്രങ്ങളില്‍ അഭിനയിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. ആംഗ്രി ബേബീസ് ഹിറ്റായപ്പോള്‍ നായിക ഭാവനയുമായി അനൂപ് മേനോന്‍ വിവാഹം കഴിച്ചെന്ന് വരെ പ്രചരണമെത്തി. ഭാവനയുമായുളള ബന്ധത്തെക്കുറിച്ച് പലപ്പോഴും മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിപ്പോള്‍ ഇതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. പ്രണയമില്ലെന്നും ഭാവന അടുത്ത സുഹൃത്താണെന്നും ഭാവനയുമായി ,നല്ലൊരു സൗഹൃദം തമ്മിലുണ്ടെന്നും അനൂപ് തുറന്ന് പറഞ്ഞു.
പത്തനാപുരംകാരി ഷേമ അലക്സാണ്ടറുമായാണ് തന്റെ വിവാഹമെന്ന് അനൂപ് മേനോന്‍ തന്നെ സ്ഥിരീകരിച്ചതോടെയാണ് ഭാവനയുടെ പേര് ഒഴിവായിക്കിട്ടിയത്. വിവാഹത്തിന് മുമ്പ് വര്‍ഷങ്ങളായി അനൂപിന്റെ അടുത്ത സുഹൃത്തായിരുന്നു ഷേമ അലക്സാണ്ടര്‍. സൌഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തുകയായിരുന്നു. 2014 ഡിസംബര്‍ 27നായിരുന്നു ഇരുവരുടെ വിവാഹം നടന്നത്..കൊല്ലം പത്തനാപുരത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ പ്രിന്‍സ് അലക്സാണ്ടറുടെയും പരേതയായ ലില്ലി അലക്സാണ്ടറുടെയും മകളാണ് നാല്‍പ്പത്തിയഞ്ചുകാരിയായ ഷേമ. 21 വര്‍ഷം മുമ്പ് തെക്കേ ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അബാന്‍ ഗ്രൂപ്പിന്റെ ഉടമയുടെ രണ്ടാമത്തെ മകന്‍ റെനിയുമായി ഷേമയുടെ വിവാഹം നടന്നിരുന്നു. 8 വര്‍ഷം മുമ്പ് റെനി ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചു. ഈ ബന്ധത്തില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഷേമ ഒരു കുട്ടിയെ ദത്തെടുത്ത് വളര്‍ത്തി. ആ കുട്ടിക്ക് ഇപ്പോള്‍ 20 വയസ് പ്രായം ഉണ്ട്. റെനിയുടെ മരണശേഷം കോടികളുടെ സ്വത്താണ് ഷേമയ്ക്ക് ലഭിച്ചത്. വിവാഹിതരാകാനുള്ള ആഗ്രഹം അനൂപും ക്ഷേമയും വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലോചിച്ചാണ് തീയതി നിശ്ചയിച്ചത്. അനൂപിന് അന്ന് 37 വയസ്സും ക്ഷേമയ്ക്ക് 43 വയസ്സുമായിരുന്നു. അനൂപിന്റെയും ഷേമയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹച്ചടങ്ങില്‍ ഉണ്ടായിരുന്നത്. സിനിമാരംഗത്തുനിന്ന് നടന്‍ ദിലീപ് മാത്രമാണ് പങ്കെടുത്തത്. അനൂപ് മേനോന്‍ സംവിധാനം ചെയ്ത് അഭിനയിച്ച് തീയേറ്ററുകളിലേക്കെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഫിഷ് .ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മരട് 357 ആണ് അനൂപ് മേനോന്റെ വരാനിരിക്കുന്ന ചിത്രം.