മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ വെള്ളിത്തിരയിലേക്ക് ചുവട് വച്ച താരമാണ് നടൻ അജു വർഗീസ്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് കൊണ്ട് ശ്രദ്ധേയനായ താരം ഇന്ന് ഒരു നിർമ്മാതാവ് കൂടിയാണ്. അദ്ദേഹത്തെ പോലെ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ഭാര്യ അഗസ്റ്റീനയ്ക്കും നാല് മക്കള്‍ക്കുമൊപ്പം സന്തോഷപൂർണമായ ഒരു ജീവിതം നയിക്കുകയാണ് അദ്ദേഹം. എന്നാൽ ഇപ്പോൾ നാല് മക്കളേയും ഒരുമിച്ച് നോക്കുന്നതിനെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ അഗസ്റ്റീന വെളിപ്പെടുത്തുകയാണ്.
കല്യാണം കഴിഞ്ഞപ്പോള്‍ ഏറെ മക്കള്‍ വേണമെന്നായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നാല് കുഞ്ഞുങ്ങള്‍ മടിത്തട്ടിലേക്ക് എത്തിയപ്പോള്‍ കാത്തുവച്ച മാതൃസ്‌നേഹം അണമുറിയാത്ത താരാട്ടായി. 2014 ലായിരുന്നു ആദ്യ സിസേറിയന്‍. ഇവാനും ജുവാനയും എട്ടാം മാസത്തില്‍ എത്തി. ആദ്യ ഒരു മാസം കുഞ്ഞുങ്ങള്‍ ആവശ്യമായ ശരീരഭാരത്തിലെത്തും വരെ കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുറേ നാളുകള്‍ നിയോനേറ്റല്‍ ഐസിയുവിലും ആയിരുന്നു. കാക്കനാട്ടെ സ്വന്തം വീട്ടില്‍ അമ്മയുടെയും അനുജത്തിയുടെയും സഹായത്തോടെയാണ് ആദ്യ കണ്മണികളെ പരിപാലിച്ചത്. 2016 ല്‍ രണ്ടാമതും അഗസ്റ്റീന അമ്മയായി.
എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്. ഒരാളെ ഏര്‍പ്പാടാക്കിയാലോ എന്നൊക്കെ അജു ചോദിക്കാറുണ്ട്. അമ്മമാര് തന്നെ മക്കളെ വളര്‍ത്തിയാലേ ശരിയാകൂ. സ്‌നേഹവും പരിചരണവും ഏറെ നല്‍കേണ്ട പ്രായമാണല്ലോ. ഒറ്റയ്ക്കിതൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. അത് സാധിക്കുന്നുണ്ട് എന്നതാണ് സത്യം. കുഞ്ഞുങ്ങളുടെ വളര്‍ച്ച അടുത്തറിഞ്ഞുള്ള യാത്ര മനോഹരമാണെന്നാണ് താരപത്‌നി പറയുന്നത്. ഇവാനും ജുവാനയും കാക്കനാട് വിദ്യോദയ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ഥികലാണ്. ജെയ്ക്കും ലൂക്കും പ്ലേ സ്‌കൂളിലും. ഉച്ചവരെ കുട്ടികള്‍ക്ക് ക്ലാസുണ്ട്.
സിനിമയിലേതിനെക്കാള്‍ കൂടെ കളിക്കുന്ന അപ്പനെയാണ് മക്കള്‍ക്ക് കൂടുതലിഷ്ടം. കുഞ്ഞുങ്ങളെ കാണുന്നത് തന്നെ എനിക്ക് സന്തോഷമാണ്. അവരെ വെറുതെ നോക്കിയിരുന്നാല്‍ മതി. സ്‌ട്രെസ് താനേ പോവും. മക്കള്‍ വലുതാകുനപോള്‍ അമ്മ നല്‍കിയ സ്‌നേഹമൊക്കെ തിരികെ നല്‍കുമോ എന്നൊക്കെ ചിലപ്പോള്‍ ആലോചിക്കാറുണ്ട്. കലൂരില്‍ ടുല ലൂല എന്ന കിഡ്‌സ് ഡിസൈനര്‍ ബ്യൂട്ടിക് കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോകുമ്പോള്‍ ഏകാന്തത മാറ്റാനാണ് ആരംഭിച്ചത്.