Latest News

പ്രിയങ്ക-നിക്ക് വിവാഹത്തിന് വേദിയാകാനൊരുങ്ങി; നാളെ രാജസ്ഥാനിലെ ഉമൈദ് ഭവനില്‍ വച്ച് താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും ഒന്നാകും; പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടക്കുക

Malayalilife
 പ്രിയങ്ക-നിക്ക് വിവാഹത്തിന് വേദിയാകാനൊരുങ്ങി; നാളെ രാജസ്ഥാനിലെ ഉമൈദ് ഭവനില്‍ വച്ച് താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും ഒന്നാകും; പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടക്കുക

 ബോളിവുഡിലിപ്പോള്‍ കല്യാണങ്ങളുടെ കാലമാണ്. ദീപിക-രണ്‍വീര്‍ വിവാഹത്തിന് പിന്നാലെ മറ്റൊരു വിവാഹാഘോഷ തിരക്കിലാണ് ബോളിബുഡ്. താരസുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം നാളെ ജോധ്പൂരിലെ ഉമൈദ് ഭവനില്‍ വച്ച് നടക്കും. പരമ്പരാഗത ഇന്ത്യന്‍ ആചാരപ്രകാരമാണ് വിവാഹം നടക്കുക. 

പ്രിയങ്ക-നിക്ക് വിവാഹ ചടങ്ങിന് മുന്നോടിയായി പ്രിയങ്കയുടെ മുംബൈയിലെ ജുഹു വസതിയില്‍ വച്ച് പൂജ നടന്നിരുന്നു. നവംബര്‍ 30ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഉമൈദ് ഭവന്‍ പാലസില്‍ സംഗീതനിശ ഒരുക്കിയിരുന്നു. പരിപാടിയില്‍ നിക്കിന്റെ സഹോദരന്‍ കെവിന്‍ ജൊനാസും പ്രിയങ്കയുടെ കുടുംബവും ചുവടുവയ്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പരിപാടിയില്‍ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടേയും കുടുംബത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമായി. ഡിസംബര്‍ ഒന്നിന് ഹാല്‍ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതികളില്‍ ഒന്നാണ് രാജസ്ഥാനിലെ ഉമൈദ് ഭവന്‍ പാലസ്. ജോധ്പൂര്‍ രാജകുടുബത്തിന്റെ ഔദ്യോഗിക വസതിയാണ് ഉമൈദ് ഭവന്‍. കൊട്ടാരത്തിന്റെ ഒരു ഭാഗം താജ് ഹോട്ടല്‍ ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. മറ്റൊരു ഭാഗം മ്യൂസിയമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവിലെ ഉടമസ്ഥനായ ഗജ് സിംഗിന്റെ മുത്തച്ഛനായ മഹാരാജ ഉമൈദ് സിംഗിന്റെ പേരാണ് കൊട്ടാരത്തിന്  നല്‍കിയിരിക്കുന്നത്. 

ആകെ 347 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഇതില്‍ അത്യാഡംബര സ്യൂട്ടുകള്‍ ഉള്‍പ്പടെ 64 മുറികള്‍ ഉമൈദ് ഭവന്‍ പാലസിന്റേതാണ്. ഗ്രാന്റ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലെ ഒരുരാത്രിക്ക് അഞ്ച് ലക്ഷം രൂപയാണ് വാടക.  26 ഏക്കറില്‍ മയിലുകളാല്‍ നിറഞ്ഞ ഉദ്യാനമാണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. പരമ്പരാഗത രാജസ്ഥാന്‍ വിഭവമാണ് അതിഥികള്‍ക്കായി ഹോട്ടലില്‍ ഒരുക്കുന്നത്.  വധൂവരന്‍മാരുടെ കുടുംബത്തിന്റെ ആചാരമനുസരിച്ച് ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരിക്കും ചടങ്ങുകള്‍ നടക്കുക. അടുത്ത സുഹൃത്തുക്കളും ബന്ധുക്കള്‍ക്കും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണമുള്ളത്.  

priyanka-chopra-nick-jonas-married-ceremony-umaid-bhawan-palace

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES