നിക് ജൊനാസിനെ വിവാഹം കഴിക്കാനൊരുങ്ങുന്ന ബോളിവുഡ് സുന്ദരി പ്രിയങ്കയ്ക്ക് സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് ടിഫാനി ബ്ലൂ ബോക്സ് കഫേയില്‍ സംഘടിപ്പിച്ച ബ്രൈഡല്‍ ഷവറില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങള്‍ സാഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
സെപ്റ്റംബറില്‍ മുംബൈയില്‍വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞതോടെ വിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. ഇതിനു മുന്നോടിയായിട്ടാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രിയങ്കയ്ക്ക് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി ഒരുക്കിയത്.തൂവെള്ള ഡ്രസ്സില്‍ അതിസുന്ദരിയായി പ്രിയങ്ക ചോപ്രയെയാണ് ചിത്രങ്ങളില്‍ കാണുന്നത്
ന്യൂയോര്‍ക്കിലെ ടിഫാനി ബ്ലൂ ബോക്സ് കഫേയിലാണ് ബ്രൈഡല്‍ ഷവര്‍ സംഘടിപ്പിച്ചത്. നിര്‍മ്മാതാവ് മുബിന റാട്ടോണ്സി, പ്രിയങ്കയുടെ മാനേജര്‍ അന്ജുല ആചാര്യ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടിയൊരുക്കിയത്. കെല്ലി റിപ, ലുപിത ന്യോന്ഗോ, നികിന്റെ സഹോദരന് കെവിന് ജൊനാസ് എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തു. ഡിജെയും പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു.