മലയാള സിനിമ ലോകത്ത് ഏറെ ചര്‍ച്ചയായ പ്രിയദര്‍ശന്‍ലിസി വേര്‍പിരിയല്‍ വിഷയത്തില്‍ സംവിധായകന്‍ ആലപ്പി അഷ്റഫ് പ്രതികരിച്ചു. തന്റെ 'കണ്ടതും കേട്ടതും' എന്ന യൂട്യൂബ് ചാനലിലൂടെ സംസാരിച്ച അദ്ദേഹം, പ്രിയാരാമന്‍രഞ്ജിത് ദമ്പതികളെപ്പോലെ പ്രിയദര്‍ശനും ലിസിയും വീണ്ടും ഒന്നിക്കണമെന്ന് ആശംസിച്ചു.
''പ്രിയനും ലിസിയും തമ്മിലുള്ള വഴക്കിന്റെയും വൈരാഗ്യത്തിന്റെയും മഞ്ഞുമല ഉരുകിയിരിക്കുന്നു. ഇപ്പോള്‍ അവര്‍ സൗഹൃദത്തിലും പരസ്പര ബഹുമാനത്തോടെയും ജീവിക്കുന്നു. രണ്ടുപേരും വീണ്ടും ഒന്നിച്ചാല്‍ അത് മാതൃകാപരമായ ഒരു തീരുമാനമായിരിക്കും. അങ്ങനെ സംഭവിക്കട്ടെ,'' ആലപ്പി അഷ്റഫ് പറഞ്ഞു.
പ്രിയദര്‍ശനും ലിസിയും വിവാഹബന്ധം വേര്‍പെട്ടിരുന്നെങ്കിലും, കുട്ടികളുടെ കാര്യങ്ങളില്‍ ഒരുമിച്ചായിരുന്നു തീരുമാനങ്ങള്‍ എടുത്തിരുന്നതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ''ലിസിയോട് അടുത്തിടെ ചോദിച്ചപ്പോള്‍, പ്രിയദര്‍ശന്‍ വീട്ടില്‍ വന്ന് സുരേഷ് ബാലാജിയോടൊപ്പം ബ്രേക്ക്ഫാസ്റ്റ് കഴിച്ച് പോയതായി അവര്‍ പറഞ്ഞു,'' സംവിധായകന്‍ വെളിപ്പെടുത്തി.
പ്രിയാരാമന്‍രഞ്ജിത് ദമ്പതികളുടെ പുനര്‍യോഗവും അദ്ദേഹം തന്റെ വീഡിയോയില്‍ പരാമര്‍ശിച്ചു. ''ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികള്‍ മറികടന്ന് അവര്‍ വീണ്ടും ഒന്നിച്ചു. പ്രിയാരാമന്‍ തന്റെ മുന്‍ ഭര്‍ത്താവിനെ സ്നേഹത്തോടെ സ്വീകരിച്ചു. അതുപോലെ പ്രിയദര്‍ശന്‍ലിസി ദമ്പതികളുടെയും ജീവിതത്തില്‍ വീണ്ടും സന്തോഷ നിമിഷങ്ങള്‍ വരട്ടെ,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഉപേക്ഷിക്കാന്‍ വേണ്ടി ഒരു ബന്ധവും തുടരരുത്, അപേക്ഷിച്ചുകൊണ്ട് ഒരു ബന്ധവും നിലനിര്‍ത്തരുത്. എന്തും ലഭിക്കുന്നതിന് മുന്‍പോ നഷ്ടപ്പെട്ടതിന് ശേഷമോ മാത്രമാണ് അതിന്റെ മൂല്യം തിരിച്ചറിയാന്‍ കഴിയുന്നത്,'' എന്നും ആലപ്പി അഷ്റഫ് അഭിപ്രായപ്പെട്ടു.