ഇത് എവിടെയോ കണ്ട പോലെ...! പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ ധരിച്ച കറുപ്പും സ്വര്‍ണ വര്‍ണവും ചേര്‍ന്ന ഗൗണ്‍ ദീപികയുടെതെന്ന് ആരാധകര്‍

Malayalilife
ഇത് എവിടെയോ കണ്ട പോലെ...! പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ടീസര്‍ ലോഞ്ചില്‍ ധരിച്ച കറുപ്പും സ്വര്‍ണ വര്‍ണവും ചേര്‍ന്ന ഗൗണ്‍ ദീപികയുടെതെന്ന് ആരാധകര്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച്‌കൊണ്ട് ട്രോളന്മാരെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രിയ വാര്യര്‍. പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആദ്യ ചിത്രമായ ഒരു അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറി. പിന്നീട് പ്രിയ വാര്യര്‍ ട്രോളന്മാരുടെ സ്ഥിരം പരിഹാസപാത്രമായി. 

ബോളിവുഡിലെ ആദ്യ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സിനിമാ ജോലികളുമായി ബന്ധപ്പെട്ട് മുംബൈയിലാണ് ലോകം മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ പ്രിയ ഇപ്പോള്‍.  മികച്ച പ്രതികരണമാണ്  ട്രെയിലറിന് ലഭിക്കുന്നത്. സിനിമയുടെ ടീസര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് പ്രിയ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം. കറുപ്പും സ്വര്‍ണ വര്‍ണവും ചേര്‍ന്ന ഒരു ഗൗണാണ് പ്രിയ ധരിച്ചത്.

അത് ദീപിക ഒരിക്കല്‍ ധരിച്ച വസ്ത്രവുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ബോളിവുഡ് വിനോദ വെബ്സൈറ്റുകള്‍.2012 ല്‍ വോഗ് മാസികയുടെ ബ്യൂട്ടി പുരസ്‌കാരം വാങ്ങാന്‍ എത്തിയപ്പോഴാണ് ദീപക ഈ വസ്ത്രം ധരിച്ചത്. ഈ രണ്ടു ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്.

70 കോടി രൂപ മുതല്‍ മുടക്കിലാണ് പ്രിയയുടെ ശ്രീദേവി ബംഗ്ലാവ് ഒരുങ്ങുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. യു.കെയിലാണ് സിനിമ ചിത്രീകരിക്കുന്നത്. 


 

priya varrier,teaser launch,dress,resemblence,deepikas dress

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES