ഒരു കണ്ണിറുക്കലിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് പ്രിയ വാര്യര്‍. പ്രിയ അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലറിന് ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകളാണ് ലഭിച്ചത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്ത 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിന്റെ ട്രെയ്ലറിന് യുട്യൂബില്‍ എണ്ണൂറിലേറെ ലൈക്കുകള്‍ ലഭിച്ചു, ഒപ്പം 4400 ഡിസ്ലൈക്കുകളും! താന്‍ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്ന ചിത്രത്തെക്കുറിച്ച് പ്രിയ വാര്യര്‍ സംസാരിക്കുന്നു.
ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്നതിന്റെ എക്സൈറ്റ്മെന്റിലാണെന്ന് പറയുന്നു അവര്‍. എന്നാല്‍ അതിന്റേതായ പരിഭ്രമവുമുണ്ടെന്നും. 'ടീസര്‍ കാണാനും ഞങ്ങളെ പിന്തുണയ്ക്കാനുമാണ് എല്ലാവരോടും പറയാനുള്ളത്. എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക. ലേഡി സൂപ്പര്‍സ്റ്റാര്‍ ആയ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് വിജയിയാണ് അവര്‍. സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഇത്. ശക്തമായ തിരക്കഥയാണ്. അതിനാലാണ് ഞാന്‍ ഈ സിനിമ തെരഞ്ഞെടുത്തത്. നടിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ വികസിക്കുന്നത്.'
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്‍വീര്‍ സിംഗിനൊപ്പമുള്ള ചിത്രത്തെക്കുറിച്ചും പ്രിയ പറയുന്നു. 'ഉറിയുടെ സ്പെഷ്യല്‍ സ്ക്രീനിംഗിന് ക്ഷണമുണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ രണ്‍വീര്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്. ആ 'കണ്ണടയ്ക്കല്‍' അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. പിന്നീട് ഫോട്ടോ എടുത്തു'. രണ്‍വീര്‍ സിംഗും ദീപിക പദുകോണുമാണ് ബോളിവുഡിലെ പ്രിയപ്പെട്ടവരെന്നും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രിയ പ്രകാശ് വാര്യര്‍ എഎന്‍ഐയോട് പറഞ്ഞു.