Latest News

പ്രിയ നല്‍കിയ ഏറ്റവും മികച്ച പ്രണയസമ്മാനം ,ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മകന് ചുറ്റും കറങ്ങുകയാണ് ; ഇസയെ എടുത്തുയര്‍ത്തി കുഞ്ചാക്കോ ബോബന്‍

Malayalilife
topbanner
 പ്രിയ നല്‍കിയ ഏറ്റവും മികച്ച പ്രണയസമ്മാനം ,ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മകന് ചുറ്റും കറങ്ങുകയാണ് ;  ഇസയെ എടുത്തുയര്‍ത്തി കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയതാരമാണ് കുഞ്ചാക്കോ ബോബന്‍ . താരത്തിന്റെയും  പ്രിയയുടേയും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ ഉള്‍പ്പെടെ എല്ലാ പേര്‍ക്കും അറിയാവുന്നതാണ് . ദയ കുടുംബത്തിലെ ഇളംതലമുറയായ ചാക്കോച്ചന്റെ സിനിമയിലേക്കുളള രംഗപ്രവേശനം അനിയത്തിപ്രാവെന്ന സിനിമയിലൂടെയായിരുന്നു . താരം ഒരിക്കല്‍ ഒരു നടനാകുമെന്ന് കരുതിയിരുന്നില്ലെന്ന്  മുന്‍പ് പറഞ്ഞിരുന്നു . താരത്തിന്റെ ആദ്യ ചിത്രം തന്നെ വലിയ വിജയമാണ് നേടിയത് . താരം തന്റെ സിനിമ ജീവിതത്തിലെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട് . 

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍  തങ്ങളുടെ ജീവിതത്തിലേക്കെത്തിയ ഇസഹാഖിക്കനെക്കുറിച്ചും താരം വാചാലനാവാറുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന്  പറയുന്നത് മകനാണ് എന്നും പ്രിയ നല്‍കിയ ഏറ്റവും മികച്ച പ്രണയസമ്മാനം എന്താണെന്ന് ചോദിച്ചാല്‍ ചാക്കോച്ചന്റെ ഉത്തരം ഇസയാണ് . അദ്ദേഹം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഇസയെ എടുത്തുയര്‍ന്ന ചിത്രമാണ് പങ്കുവയ്ച്ചത് . നിമിഷ നേരങ്ങള്‍ കൊണ്ട് തന്നെ  ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു .  താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത് .

 ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മകന് ചുറ്റും കറങ്ങുകയാണെന്നും അവനൊന്ന് കരഞ്ഞാല്‍ അപ്പോള്‍ത്തന്നെ അദ്ദേഹം അറിയുമെന്നും പ്രിയ പറയുകയും ചെയ്തു .  ഇസ മുട്ടിലിഴയാനൊക്കെ തുടങ്ങിയെന്നും ഇപ്പോള്‍ ആശാന്‍ തന്നെപ്പോലെ ശാന്തസ്വഭാവക്കാരനാണെന്നുമായിരുന്നു ചാക്കോച്ചന്‍ മകനെക്കുറിച്ച് പറഞ്ഞിരുന്നത് .  കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് കീഴില്‍ പൂര്‍ണിമ ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട് , ഗീതു മോഹന്‍ദാസ്, അനുമോള്‍, മുന്ന തുടങ്ങിയ താരങ്ങളെല്ലാം  സ്നേഹം വാരിവിതറുകയും ചെയ്തു . ഏപ്രിലിലായിരുന്നു ചാക്കോച്ചനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത് . ഇരുവരും വിവാഹിതരായത് 2005ലായിരുന്നു.   ചാക്കോച്ചന്റെ കുറിപ്പിനേയും ചിത്രത്തേയും പ്രണയദിനത്തിലെ മികച്ച പോസ്റ്റുകളിലൊന്നായാണ് കാണുന്നത് .
 

Read more topics: # priya ,# gives a best gift for chakochan
priya gives a best gift for chakochan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES