Latest News

എന്റെ ജീവിതം എന്ന യാത്രയുടെ ഭാഗമായതിന് നന്ദി; കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്നും പഠിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെ്ന്നും ഉറപ്പ് നല്കുന്നു; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ് കുറിച്ചതിങ്ങനെ

Malayalilife
 എന്റെ ജീവിതം എന്ന യാത്രയുടെ ഭാഗമായതിന് നന്ദി; കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്നും പഠിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെ്ന്നും ഉറപ്പ് നല്കുന്നു; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പൃഥ്വിരാജ് കുറിച്ചതിങ്ങനെ

നാല്പ്പതാം പിറന്നാള്‍ ആഘോഷിച്ച പൃഥിരാജിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോള്‍ തന്റെ ജന്മദിനത്തില്‍ പ്രിയപ്പെട്ടവര്‍ നല്‍കിയ സ്നേഹത്തിനും കരുതലിനും നന്ദി പറയുകയാണ് നടന്‍ പൃഥ്വിരാജ്.
സുപ്രിയയ്ക്കൊപ്പം കേക്ക് മുറിച്ചാണ് പൃഥ്വി തന്റെ നാല്‍പ്പതാം പിറന്നാള്‍ ആഘോഷിച്ചത്.

പൃഥിരാജ് ഫെയ്‌സബുക്കില്‍ നന്ദി പറഞ്ഞ് കുറിച്ചതിങ്ങനെ: ജീവിതത്തിലെ ഓരോ നിമിഷത്തിലും തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയും അതോടൊപ്പം തന്റെ കരിയറില്‍ മികച്ച വര്‍ക്കുകള്‍ സമ്മാനിക്കുന്നതിനുവേണ്ടിയുള്ള കഠിനാധ്വാനം തുടരുമെന്നും താരം പറയുന്നു. 

'സ്‌നേഹം കൊണ്ടും അനുഗ്രഹങ്ങള്‍ക്കൊണ്ടും മൂടുകയാണ്! എന്റെ ജീവിതം എന്ന യാത്രയുടെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദി! എല്ലായ്‌പ്പോഴും എന്നപോലെ, കൂടുതല്‍ കഠിനാധ്വാനം ചെയ്യുമെന്നും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.' എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്.
നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. അവിടുന്നങ്ങോട്ട് ഒട്ടനവധി ചിത്രങ്ങളിലൂടെ ഈ താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. സിനിമയില്‍ ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് താരത്തിന്റെ വളര്‍ച്ച

Read more topics: # പൃഥ്വിരാജ്.
prithwiraj birthday wish

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES