Latest News

നിര്‍ഭാഗ്യവശാല്‍ എന്നെ അതിലേക്ക് ക്ഷണിച്ചിട്ടില്ല; പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയില്‍ അഭിനയിക്കുന്നുണ്ടോയെന്ന് ചോദ്യത്തിന് പൃഥിരാജിന്റെ മറുപടി ഇങ്ങനെ

Malayalilife
 നിര്‍ഭാഗ്യവശാല്‍ എന്നെ അതിലേക്ക് ക്ഷണിച്ചിട്ടില്ല; പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജയില്‍ അഭിനയിക്കുന്നുണ്ടോയെന്ന് ചോദ്യത്തിന് പൃഥിരാജിന്റെ മറുപടി ഇങ്ങനെ

2010ല്‍ പുറത്തിറങ്ങിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം മധുരരാജയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറവിശേഷങ്ങളും ലൊക്കേഷന്‍ ചിത്രങ്ങളും പുറത്ത് വരുന്നുണ്ടെങ്കിലും പൃഥിരാജ് രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. മമ്മൂട്ടിയും പൃഥ്വിരാജും സഹോദരന്മാരായെത്തിയ ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ ഉന്നയിച്ച ചോദ്യത്തിന് ഇപ്പോഴിതാ ഇതിന് താരം തന്നെ മറുപടി നല്കിയിരിക്കുകയാണ്.ഇന്ത്യാഗ്ലിസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ ആണ് പൃഥ്വി മധുരരാജയില്‍ താന്‍ അഭിനയിക്കുന്നില്ലായെന്ന് വ്യക്തമാക്കിയത്.

'വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. സത്യം പറയട്ടെ മധുര രാജയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ ചിത്രത്തില്‍ ഇല്ല. എന്നെ അതിലേക്ക് ക്ഷണിച്ചിട്ടുമില്ല. പൃഥ്വിരാജ് പറഞ്ഞു.

പോക്കിരി രാജയില്‍ പ്രിഥ്വിരാജ് മമ്മൂട്ടിയുടെ സഹോദരനായാണ് അഭിനയിച്ചിരുന്നത്. എന്നാല്‍ പുതിയ ചിത്രത്തില്‍ സമാന സ്വഭാവമുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടന്‍ ജയ് ആണ്.ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.ചിത്രത്തില്‍ ബോളിവുഡ് നടി സണ്ണി ലിയോണും ഭാഗമാകുന്നുണ്ട്.

prithviraj-says-about-mammootty-new-film madhuraraja

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES