'എമ്പുരാന്റെ' വന്‍ വിജയത്തിന് പിന്നാലെ 'നോബഡി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നത്. ഇതിനിടെ പൃഥ്വിരാജിന്റെ അടുത്ത ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ച് കൊണ്ട് പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എഎന്ന് ഉറപ്പിച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഈ വിഷു ദിനത്തില്‍ കരീന കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.
ചില കഥകള്‍ കേള്‍ക്കുന്ന നിമിഷം മുതല്‍ മനസ്സില്‍ തങ്ങിനില്‍ക്കും. എനിക്ക് 'ദായ്റ' അതാണ്. മേഘ്ന ഗുല്‍സാര്‍, അവിശ്വസനീയമായ കരീന കപൂര്‍ ഖാന്‍, ടീം ജംഗ്ലി പിക്‌ചേഴ്സ് എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആവേശമുണ്ട്! നിങ്ങള്‍ക്കെല്ലാവര്‍ക്കും വിഷു ആശംസകള്‍! ??' എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജംഗ്ലി പിക്‌ചേഴ്‌സ് ആണ് നിര്‍മ്മിക്കുന്നത്. ക്രൈം- ഡ്രാമ ത്രില്ലര്‍ വിഭാഗത്തിലായിരിക്കുംചിത്രമെന്നാണ് സൂചന. സാം ബഹാദൂര്‍ (2023) എന്ന ചിത്രത്തിനു ശേഷം മേഘ്‌ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മേഘ്നയ്‌ക്കൊപ്പം യാഷ്, സിമ എന്നിവ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.
കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'ദയ്റ' എന്ന ചിത്രമാണ് ജംഗ്ലീ പിക്ചേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റാസി സംവിധായിക മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ദയ്റ' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ജംഗ്ലീ പിക്ചേഴ്സ് മേഘ്ന ഗുല്‍സാറുമായി വീണ്ടും ഒന്നിക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. കരീന കപൂറും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ദായ്റ.