Latest News

അര്‍ഹിക്കുന്ന ഒരു തിരക്കഥ കിട്ടിയാല്‍ മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുമെന്ന് നടന്‍ പൃഥ്വിരാജ്

Malayalilife
അര്‍ഹിക്കുന്ന ഒരു തിരക്കഥ കിട്ടിയാല്‍ മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുമെന്ന് നടന്‍ പൃഥ്വിരാജ്

ടനായ് മലയാളികല്‍ക്ക് മുന്നലെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ സംവിധായകന്റെ റോളിലാണ്. മോഹന്‍ലാലിനെ വെച്ചും, മമ്മുട്ടിയെ വെച്ചും ഒരു സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്റെയും ആഗ്രഹമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍.ലാലേട്ടന്റെ ആരാധകന്‍ കൂടിയായ പൃഥ്വി അദ്ദേഹത്തെ വെച്ചൊരു സിനിമ എടുക്കണമെന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്കു മുന്‍പേ പങ്കുവെച്ചിരുന്നു. 

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. ലൂസിഫര്‍ പൂര്‍ത്തിയായപ്പോള്‍ ഇനി എല്ലാവര്‍ക്കും അറിയേണ്ടത് മമ്മൂക്കയെ വെച്ചുളള സിനിമ എപ്പോഴാണ് എടുക്കുന്നതെന്നാണ്. ഇതിനുളള ഉത്തരം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു.

പൃഥ്വി പറഞ്ഞതിങ്ങനെ ലോകത്തിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വലിയ സ്വപ്നമാണ്. മമ്മൂക്കയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അത് അദ്ദേഹത്തിന് നമ്മള്‍ കൊടുക്കുന്ന ഒരു ആദരമാണ്. വെറുതെ ഒരു തിരക്കഥ എടുത്തുകൊണ്ടുപോയാല്‍ ഞാന്‍ മമ്മൂക്കയെ ഇന്‍സള്‍ട്ട് ചെയ്യുന്നതുപോലെ ആയിപ്പോകും. മമ്മൂക്കയെ അര്‍ഹിക്കുന്ന ഒരു തിരക്കഥ ലഭിച്ചാലേ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റൂ. എനിക്ക് എന്നെവച്ച് ഒരു സിനിമ ചെയ്യുന്നതുപോലെ ഈസിയായി മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്യാന്‍ പറ്റില്ല. അര്‍ഹിക്കുന്ന ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ് പൃഥ്വി പറഞ്ഞു.

prithviraj-doing another-film-with-mammootty-waiting-a-good-script

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES