Latest News

മമ്മൂക്കയുടെ വീട്ടില്‍ കര്‍ശന നിയമങ്ങള്‍; അദ്ദേഹത്തിന്റെ വീട്ടിലെ ആ നിയമങ്ങള്‍ ആകെ ഒരാള്‍ക്ക് വേണ്ടി മാത്രമേ മാറ്റപ്പെടുന്നുള്ളൂ; അത് മോഹന്‍ലാല്‍ സാറിന് വേണ്ടി; പൃഥിരാജിന്റെ വാക്കുകള്‍ ഇങ്ങനെ

Malayalilife
മമ്മൂക്കയുടെ വീട്ടില്‍ കര്‍ശന നിയമങ്ങള്‍; അദ്ദേഹത്തിന്റെ വീട്ടിലെ ആ നിയമങ്ങള്‍ ആകെ ഒരാള്‍ക്ക് വേണ്ടി മാത്രമേ മാറ്റപ്പെടുന്നുള്ളൂ; അത് മോഹന്‍ലാല്‍ സാറിന് വേണ്ടി; പൃഥിരാജിന്റെ വാക്കുകള്‍ ഇങ്ങനെ

നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി പുറത്തു വന്നശേഷം അദ്ദേഹത്തിന്റെ കോടിക്കണക്കിന് ആരാധകര്‍ ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ്.  പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന വരാന്‍ പോകുന്ന ചിത്രമായ 'L2 എമ്പുരാനില്‍'  മമ്മൂട്ടിയും ഉണ്ടെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് മോഹന്‍ലാല്‍ ശബരിമലയില്‍ പോയി മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി വഴിപാട് കഴിച്ച ചീട്ട് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. ഇതിനിടെ മമ്മൂക്കയെക്കുറിച്ച് പൃഥിരാജ് പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.

മമ്മൂക്കയുടെ വീട്ടിലേക്ക് പ്രവേശനം സഹോദരനായും ഉറ്റ സുഹൃത്തായും മമ്മൂക്ക സ്നേഹിക്കുന്ന മോഹന്‍ലാലിന് മാത്രമാണെന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തിയത്. നടന്റെ വാക്കുകള്‍ ഇങ്ങനെയാണ്: 'മമ്മൂട്ടി സാറിന്റെ വീട്ടില്‍ ചില കര്‍ശന നിയമങ്ങളുണ്ട്. അവിടെ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലെ ആ നിയമങ്ങള്‍ ആകെ ഒരാള്‍ക്ക് വേണ്ടി മാത്രമേ മാറ്റപ്പെടുന്നുള്ളൂ. അത് മോഹന്‍ലാല്‍ സാറിന് വേണ്ടിയാണ്. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടിപ്പോലും ആ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. ആ നിയമങ്ങള്‍ എന്തെല്ലാം എന്ന് ഞാന്‍ പറയുന്നില്ല', എന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ ശബരിമലയില്‍ പോയി മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി വഴിപാട് കഴിച്ചത് ഏറെ ശ്രദ്ധേയായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലും ഒന്നിച്ചു വേഷമിടുന്നുണ്ട്. ഈ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഘട്ടത്തിലാണ് മമ്മൂട്ടിയുടെ രോഗവിവരം പ്രചരിച്ചത്. 

ശബരിമലയില്‍ പോയപ്പോള്‍ മമ്മൂട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് തോന്നിയെന്ന് മോഹന്‍ലാല്‍. അങ്ങനെ ഒരു വഴിപാടും കഴിച്ചു. എന്നാല്‍ വിശാഖം നക്ഷത്രജാതനായ മുഹമ്മദ് കുട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ കഴിച്ച വഴിപാടിന്റെ വിവരം പുറംലോകമറിഞ്ഞു.

'ശബരിമലയില്‍ പോയപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നെനിക്ക് തോന്നി. ഞാന്‍ ചെയ്തു. അവിടെ വഴിപാട് രസീത് കണ്ട ആരോ അത് വാര്‍ത്തയാക്കി. മലയാള സിനിമയില്‍ എല്ലാവരും ഒരു കുടുംബം പോലെയാണ്,' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നരസിംഹം, ഹരികൃഷ്ണന്‍സ്, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു വേഷമിട്ടിരുന്നു.
 

prithviraj about rules in mammootty house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES