Latest News

പൃഥ്വിരാജ് ചിത്രം കാളിയാന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു;ചിത്രം മലയാളത്തിന്റെ 'ബാഹുബലി' ആകുമെന്നു ആരാധകര്‍

Malayalilife
 പൃഥ്വിരാജ് ചിത്രം കാളിയാന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു;ചിത്രം മലയാളത്തിന്റെ 'ബാഹുബലി' ആകുമെന്നു ആരാധകര്‍

ഏറെക്കാലമായി ആരാധകര്‍ പ്യഥ്യിരാജ് നായകവേഷത്തില്‍ എത്തുന്ന ചിത്രമായ ''കാളിയനിനായി'' കാത്തിരിക്കുകയാണ് . ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറിലാണ്  ആരംഭിക്കുക . വേണാടിന്റെ പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിളളയുടെ സുഹ്യത്തും സോനാനിയുമായിരുന്ന കുഞ്ഞിരക്കോട്ട് കാളിയുടെ ചരിത്രം അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ പറയുന്നത് .

സത്യരാജായിരിക്കും ചിത്രത്തില്‍ ഇരവിക്കുട്ടിപ്പിളളയായി എത്തുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളും എത്തിയിരുന്നു . എസ് .മഹേഷ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിനായി അഞ്ച് വര്‍ഷത്തെ ഗവേഷണമാണ് നടത്തിയിരിക്കുന്നത് . സുജിത് വാസുദേവാണ് ബി.ടി അനില്‍കുമാര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് . മാജിക്ക് മൂണ്‍ പ്രൊടക്ഷന്‍സിന്റെ ബാറില്‍ രാജീവ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത്  ശങ്കര്‍ മഹാദേവന്‍ എഹ്‌സാന്‍ലോയ് കൂട്ടുകെട്ടായിരിക്കും .

''ഗെയിം ഒഫ് ത്രോണ്‍സ് സീരിസിനു'' പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍   ഒരുക്കുന്നത് . 2018 ആരംഭത്തില്‍ തന്നെ പ്രഖ്യാപിച്ച സിനിമ രണ്ട് വര്‍ഷത്തോളമായി ആരംഭിക്കാത്ത പശ്ചാത്തലത്തില്‍ ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു എന്ന തരത്തിലുളള വാര്‍ത്തകളും പ്രചരിച്ചിരുന്നു .
 

prithivraj movie kaliyan starts on october

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES