സംവിധായകന്‍ പ്രിന്‍സ് ജോയി വിവാഹിതനായി. പൂജ അനിത രവീന്ദ്രന്‍ ആണ് വധു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരങ്ങളടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് പ്രിന്‍സ്. ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തിയത്. 'കരിങ്കുന്നം സിക്സസ്' എന്ന സിനിമയില്‍ ദീപു കരുണാകരന്റെയും 'അലമാര' എന്ന ചിത്രത്തില്‍ മിഥുന്‍ മാനുവല്‍ തോമസിന്റെയും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.
2021ല്‍ സണ്ണി വെയ്നിനെ നായകനാക്കി സംവിധാനം ചെയ്ത 'അനുഗ്രഹീതന്‍ ആന്റണി' ആണ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന 'ടൈറ്റന്‍സ്' ആണ് പ്രിന്‍സിന്റെ സംവിധാനത്തിലിറങ്ങുന്ന ഏറ്റവും പുതിയ സിനിമ. മിഥുന്‍ മാനുവല്‍ ആണ് ഈ സിനിമ നിര്‍മിക്കുന്നത്. ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, മിഥുന്‍ മാനുവല്‍ തോമസ്, മണികണ്ഠന്‍, സരിത ജയസൂര്യ എന്നിവര്‍ ചടങ്ങിന് സാക്ഷിയായി.