Latest News

വേലുത്തമ്പിദളവയായി പൃഥ്വിരാജ്; തിരക്കഥ രണ്‍ജി പണിക്കര്‍;പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ ക്യാന്‍വാസില്‍ ചിത്രമൊരുങ്ങുന്നുവെന്ന് വിജി തമ്പി 

Malayalilife
 വേലുത്തമ്പിദളവയായി പൃഥ്വിരാജ്; തിരക്കഥ രണ്‍ജി പണിക്കര്‍;പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ ക്യാന്‍വാസില്‍ ചിത്രമൊരുങ്ങുന്നുവെന്ന് വിജി തമ്പി 

പൃഥ്വിരാജ് വേലുത്തമ്പി ദളവയായി വേഷമിടുന്നു. നടനും സംവിധായകനും തിരക്കഥാകൃത്തും ആയ രണ്ജി പണിക്കറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഒട്ടേറെ ഹിറ്റുകള്‍ സംവിധാനം ചെയ്ത വിജി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് തന്നെ ചിത്രം നിര്‍മ്മിക്കുമെന്നും സൂചനയുണ്ട്. അനൂപ് മേനോന്‍ ചിത്രത്തില്‍ ഉണ്ടാകും.

തിരുവിതാംകൂര്‍ ദിവാനായിരുന്ന വേലുത്തമ്പി ദളവയുടെ ജീവിതം വിജി തമ്പി സ്‌ക്രീനിലെത്തിക്കുന്നു എന്ന് ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. പൃഥ്വിരാജ് ടൈറ്റില്‍ റോളിലെത്തുന്ന സിനിമയെ സംബന്ധിച്ച് 2017ലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. പൃഥ്വിയെ വേലുത്തമ്പി ദളവയുടെ വേഷത്തില്‍ ഒരുക്കി ഒരു ഫോട്ടോഷൂട്ടും അക്കാലത്ത് നടത്തിയിരുന്നു. പ്രഖ്യാപനം നടന്ന് വര്‍ഷങ്ങളായിട്ടും സിനിമയുടെ അണിയറ ജോലികളുമായി മുന്നോട്ട് പോകുകയാണ് സംവിധായകന്‍. ഇപ്പോഴിതാ അതിന്റെ അപ്പ്‌ഡേറ്റുകള്‍ പറയുകയാണ് വിജി തമ്പി.

വേലുത്തമ്പിദളവ എന്ന സിനിമഅത് പൈപ്പ്‌ലൈനിലുണ്ട്. മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന എമ്പുരാന്റെ സംവിധാന തിരക്കിലാണിപ്പോള്‍ പൃഥ്വി. വേലുത്തമ്പിദളവയുടെ തിരക്കഥ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. രണ്‍ജി പണിക്കരാണ് തിരക്കഥ. സിനിമയുടെ ബാക്കി കാര്യങ്ങളെല്ലാം ആയിട്ടുണ്ട്. എനിക്കതിലേക്ക് 70-80 ദിവസത്തോളം പൃഥ്വിയെ വേണം. 

അത്രയും ദിവസം സിനിമക്കായി പൃഥ്വി മാറ്റിവെക്കേണ്ടി വരും.സിനിമയില്‍ മൂന്ന് ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുക. പൃഥ്വിരാജ് എപ്പോഴാണോ ഫ്രീ ആയെത്തുന്നത് അപ്പോള്‍ തന്നെ സിനിമ തുടങ്ങും. യഥാര്‍ത്ഥത്തില്‍ ആടുജീവിതം ചെയ്യാന്‍ പോയപ്പോഴാണ് കാര്യങ്ങളില്‍ മാറ്റം വന്നത്.  ആ സിനിമ ചെയ്യാന്‍ കുറച്ചു സമയം കൂടുതലെടുത്തു. അതുകൊണ്ടാണിത് താമസിച്ചത്. ഇടയ്ക്ക് രാജുവിനൊരു പരിക്കും പറ്റിയിരുന്നല്ലോ. എമ്പുരാന്‍ കഴിയുമ്പോള്‍ ഇത് ചെയ്യും. എന്തായാലും 2025 ലോ 2026 ലോ നടക്കും. 

ഒരു ബിഗ് ബജറ്റ് സിനിമയാണത്. രണ്‍ജിയൊരു അഞ്ച് വര്‍ഷമെടുത്തു ചെയ്ത സ്‌ക്രിപ്റ്റാണ്. ഒരുപാട് വേഴ്‌സറ്റൈലായിട്ടുള്ള കഥാപാത്രമാണ് ദളവ. വളരെ മാനങ്ങള്‍ ഉള്ളൊരു കഥാപാത്രം. ആദ്യത്തെ ഇന്ത്യന്‍ പൊളിറ്റീഷ്യനാണ് വേലുത്തമ്പിദളവ എന്നു പറയാം. 

ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണിത്. പൃഥ്വിരാജിനെ ദളവയായി കണ്ടുകൊണ്ടാണ് സിനിമ പ്ലാന്‍ ചെയ്ത് തുടങ്ങിയത്. വേലുത്തമ്പിദളവയായി എന്നും മനസ്സിലുണ്ടായിരുന്നത് പൃഥ്വിരാജ് തന്നെയായിരുന്നു. സിനിമയുടെ ഇംഗ്ലീഷ് പതിപ്പും ഉണ്ടാകും. ഒറിജിനല്‍ ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ അഭിനയിക്കും. അന്യ ഭാഷകളില്‍ നിന്നും ഒരുപാട് പേര്‍ അഭിനയിക്കുന്ന വലിയ ക്യാന്‍വാസിലുള്ള സിനിമയാണ്. നിര്‍മ്മാതാക്കള്‍ രണ്ടു മൂന്നു പേരുണ്ട്. അതൊക്കെ പറയാറാകുന്നതേയുള്ളൂ. ഞാന്‍ ഈ ആലോചിക്കാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി, രണ്‍ജി സ്‌ക്രിപ്റ്റ് എഴുതാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷവും. ഗംഭീര സ്‌ക്രിപ്റ്റാണ് രണ്‍ജിയുടേത്. ഞാന്‍ കുറെ സീനുകള്‍ വായിച്ചു. അതിമനോഹരമായി രണ്‍ജിയത് എഴുതിയിട്ടുണ്ട്. പൃഥ്വിരാജ് ഡയലോഗുകള്‍ എല്ലാം ഹൃദ്യസ്ഥമാക്കി കഴിഞ്ഞിട്ടുണ്ട്. ഒരു നിയോഗമാണത് ചെയ്യാന്‍ കഴിയുക എന്നത്. ഈശ്വരനിശ്ചയമുണ്ടെങ്കില്‍ ചെയ്യും....'' വിജി തമ്പി പറയുന്നു.
 

pridhvi as veluthampi dalava

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES