ലോകമെമ്പാടുമുള്ള കുഞ്ഞി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ 'ദി ലയണ്‍ കിങ്ങ്' റീമേക്ക് ഇന്ന് തീയറ്ററുകളിലെത്തി. ലോകരാജ്യങ്ങളില്‍ ഒരേസമയമാണ് റിലീസ് ഒരുക്കിയിരിക്കുന്നത്. 1994ല്‍ റിലീസ് ചെയ്ത അനിമേഷന്‍ ചിത്രത്തിന്റെ പുതിയ പതിപ്പ് (ലൈവ് ആക്ഷന്‍) ആണ് സംവിധായകന്‍ ജോണ്‍ ഫവ്രോ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. സിനിമയുടെ ടീസര്‍ ട്രെയിലര്‍ റിലീസ് ചെയ്തു.
2016ല്‍ റിലീസ് ചെയ്ത ജംഗിള്‍ബുക്കിന്റെ വിജയത്തോടെയാണ് ലയണ്‍ കിങ് റീമേയ്ക്കും സംവിധായകന്‍ തീരുമാനിച്ചത്. നടന്‍ ഡൊണാള്‍ഡ് ഗ്ലോവര്‍ സിംബയ്ക്കു ശബ്ദം കൊടുക്കും. ഇന്ത്യയില്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ ശബദം നല്‍കുന്നത് കിങ് ഖാന്‍ ഷാരൂഖ് ഖാനും മകന് ആര്യന്‍ ഖാനുമാണ്. ഹാന്‍സ് സിമ്മറാണ് ചിത്രത്തിന്റെ സംഗീതം.
വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റീമേക്ക് സിനിമകളില്‍ നേട്ടം കൊയ്യുകയാണ് ഈ അവധികാലത്ത് ഡസ്‌നി സ്റ്റുഡിയോ. 2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുകര്കിന്റെ വിജയത്തോടെയാണ് ഡസ്‌നി സ്റ്റുഡിയോ ലൈവ് ആക്ഷന്‍ രംഗങ്ങളുമായി റീമേക്ക് വസന്തമൊരുക്കിയത്. ഈ വേനലവധിയില്‍ അലാവുദ്ധീന്‍ ആയിരുന്നെങ്കില്‍ സമ്മര്‍ സീസണോടെ ലയണ്‍ കിങ്ങും എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ആദ്യ ഷോയുടെ അര്‍ദ്ധഭാഗത്തില്‍ പ്രേക്ഷകരില്‍ നിന്ന് എത്തുന്നത്.