മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തുകയും, ഞെട്ടിപ്പിക്കുകയും ചെയ്ത ഒരു സംഭവമായിരുന്നു 2018-പ്രളയം. ഭീതിയുടെ നിഴലുകളുമായി കടന്നുവന്ന പ്രളയ പശ്ചാത്തലത്തില്‍ 'മൂന്നാം പ്രളയം' എന്ന സിനിമ അണിയറയിലെരുങ്ങുന്നു.നയാഗ്രാ മൂവിസിനു വേണ്ടി ദേവസ്യ കുര്യക്കോസ് നിര്‍മിച്ച ചിത്രം രതീഷ് രാജവാണ് സംവിധാനം ചെയ്യുന്നത്. പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ചിത്രീകരണം അടിമാലിയിലും പരിസരപ്രദേശങ്ങളുമായി പൂര്‍ത്തിയായി. റിലീസിന് തയാറാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം നടന്‍ ജയറാം തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് നിര്‍വഹിച്ചത്.
പ്രളയത്തില്‍ മുങ്ങിയ കുട്ടനാടിന്റെ കഥ ഗ്രാഫിക്സിന് പ്രാധാന്യം കൊടുത്തുകെണ്ടാണ് ചിത്രീകരിച്ചത്.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍,കുട്ടനാട്ടിലെ ഒരു പ്രളയ ക്യാമ്പില്‍ അരങ്ങേറുന്ന സംഭവങ്ങള്‍ തീവ്രതയോടെ അവതരിപ്പിക്കുകയാണന്ന് ഈ ചിത്രത്തിന്റെ രചയിതാവായ എസ്.കെ വിലപന്‍ പറഞ്ഞു. പ്രളയവും പ്രതികാരവും പ്രളയ ഭീതിയും ചേര്‍ന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിവൂടെ വികസിക്കുന്ന കഥ തികച്ചും വ്യത്യസ്ത്ായ ഒരു മൂഡിവാണ് ചിത്രീകരിക്കുന്നത്.പ്രളയത്തിന്റെ തീവ്രത ചിത്രീകരിക്കാന്‍ വമ്പന്‍ സെറ്റുകള്‍ അടിമാലിയില്‍ തയാറാക്കിയിരിന്നു.
സായികുമാറു, ബിന്ദു പണിക്കരും ഒരു ഇടവേളക്കു ശേഷം ശക്തമായ കഥാപാത്രങ്ങളുമായി ഒരു തിരിച്ചു വരവ് നടത്തുന്ന ചിത്രത്തില്‍, അഷ്‌ക്കര്‍ സൗദാന്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, ശശി കുമാര്‍, അനീഷ് ആനന്ദ്, അനില്‍ ഭാസ്‌കര്‍, കുളപ്പുളളി ലീല, സാന്ദ്രനായര്‍, ഐവാ, മഞ്ജു സുഭാഷ് മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.