മനമറിയുന്നോള് ഇവളാ കെട്ട്യോള്'...കനവില് വന്നോള്... ഇവള്‍ കരളായി പോന്നോള്.. പൊറിഞ്ചു മറിയം ജോസിലെ പാട്ട് ടീസറിന് വരവേല്‍പുമായി സോഷ്യല്‍ മീഡിയ ; ജോഷി ചിത്രത്തിലെ വൈറലാകുന്ന വീഡിയോ കാണാം

Malayalilife
 മനമറിയുന്നോള് ഇവളാ കെട്ട്യോള്'...കനവില് വന്നോള്... ഇവള്‍ കരളായി പോന്നോള്.. പൊറിഞ്ചു മറിയം ജോസിലെ പാട്ട് ടീസറിന് വരവേല്‍പുമായി സോഷ്യല്‍ മീഡിയ ; ജോഷി ചിത്രത്തിലെ വൈറലാകുന്ന വീഡിയോ കാണാം

ലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ ജോഷി ഒരുക്കുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിലെ ഗാനത്തിന്റെ പാട്ട് ടീസർ വൈറലാകുന്നു. മനമറിയുന്നോള്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജ്യോതിഷ് ടി കാശിയും സംഗീതം നൽകിയിരിക്കുന്നത് ജേക്‌സ് ബിജോയും ആണ്. വിജയ് യേശുദാസും സച്ചിൻ രാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ടീസർ ട്രെന്റിങ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്.

ചിത്രത്തിൽ നൈല ഉഷ, ചെമ്പൻ വിനോദ്, ജോജു ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.അഭിലാഷ് ജി ചന്ദ്രനാണ്.ഡേവിഡ് കാച്ചപള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തത്. ജേക്ക് ബിജോയാണ് സംഗീതം. എഡിറ്റിങ് ശ്യാം ശശിധരൻ.

ചിത്രത്തിന്റെ ട്രെയിലർ റിലീസും ഏറെ ശ്രദ്ധേയമായിരുന്നു. പുത്തൻ പ്രതീതി ജനിപ്പിച്ചാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത്. മലയാള സിനിമയിലാദ്യമായി 20-20 ഇഫക്ടിലാണ് ട്രെയിലർ ആരാധകരിലേക്കെത്തിയത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലാണ് ട്രെയിലർ ആരാധകർക്കായി പുറത്ത് വിട്ടത്. അതേസമയം മലയാളത്തിലെ മറ്റു മുൻനിര താരങ്ങളായ എല്ലാവരും തന്നെ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. കിടിലൻ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

manamariyunnolu song teaser released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES