സമൂഹമാധ്യമങ്ങളിലൂടെ വീട്ടമ്മമാര്‍ക്കെതിരെ നടത്തുന്ന ചൂണങ്ങളും വേട്ടയാടലുകളും തുറന്ന് കാട്ടി മല്ലു വീട്ടമ്മ എന്ന ഹ്രസ്വ ചിത്രം തരംഗമാകുന്നു. അരുണ്‍ലാല്‍ കരുണാകരന്റെ കഥയിലും തിരക്കഥയിലും പുറത്തിറങ്ങിയ ഷോര്‍ട്ട് ഫിലിമില്‍ വര്‍മ, അദ്ദേഹത്തിന്റെ ഭാര്യ സിന്ധു മനുവര്‍മ എന്നിരാണ് പ്രധാന റോളിലെത്തുന്നത്.
ഒരു ചെറിയ കുടുംബകഥയെ ആധാരമാക്കി വലിയ സന്ദേശം നല്‍കുകയാണ് ചിത്രം. നിരാലംബരായ വീട്ടമ്മമാരെ സോഷ്യല്‍ മീഡിയയിലൂടെ അധീനതയിലാക്കാനും പിന്നീട് ലൈംഗീക താല്‍പര്യത്തോടെ സംസാരിക്കാനും ശ്രമിക്കുന്ന പുതു തലമുറയുടെ തലതെറിഞ്ഞ സംസ്‌കാരത്തെ ഈ ഹ്രസ്യചിത്രത്തിലൂടെ തുറന്നു കാട്ടുന്നുണ്ട്. യൂട്യൂബില്‍ ചിത്രം റിലീസ് ചെയ്തിന് പിന്നാലെ വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ മല്ലു വീട്ടമ്മ തരംഗമായി മാറിയിട്ടുണ്ട്.
വി.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അശോകന്‍ കരുനാഗപ്പള്ളിയും അരുണ്‍ അശോകും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രബുലാല്‍ വടശ്ശരിക്കരയുടെ ഛായാഗ്രഹണത്തില്‍ എിറ്റിങ് നിര്‍വച്ചിരിക്കുന്നത് പ്രിയന്‍ലാല്‍ ആചാരിയാണ്.