മോഹന്‍ലാലിന്റെ രണ്ടാമൂഴത്തിനും വിക്രമിന്റെ കര്‍ണനും മുന്‍പേ എറിഞ്ഞ് കന്നഡയില്‍ നിന്ന് കുരുക്ഷേത്ര എത്തുന്നു. മഹാഭാരതത്തെ ആസ്പദമാക്കി കന്നഡയില്‍ നിന്നൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം കുരുക്ഷേത്രയുടെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി.ജെ. കെ. ഭാരവി രചിച്ച് നാഗന്ന സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാണിത്. ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി റാണ എഴുതിയ ഗാദായുദ്ധ എന്ന ഇതിഹാസകാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.
ദുര്യോധനന്റെ വീക്ഷണകോണില്‍ നിന്ന് മഹാഭാരതയുദ്ധത്തിന്റെ പുനര്‍വ്യാഖ്യാനമാണ് കഥ. അംബരീഷ്, വി. രവിചന്ദ്രന്‍, പി. രവിശങ്കര്‍, അര്‍ജുന്‍ സര്‍ജ, സ്‌നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തര്‍ , നിഖില്‍ കുമാര്‍, ഹരിപ്രിയ, ശ്രീനിവാസ മൂര്‍ത്തി, ശ്രീനാഥ്, ശശികുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ദുര്യോദനനായി ദര്‍ശന്‍ എത്തുമ്പോള്‍ വി. രവിചന്ദ്രന്‍ കൃഷ്ണനാകുന്നു. സ്‌നേഹപാഞ്ചാലി, അര്‍ജുന്‍കര്‍ണന്‍, അംബരീഷ്ഭീഷ്മര്‍, ശ്രീനാഥ്ധൃതരാഷ്ട്രര്‍, ഡാനിഷ് അക്തര്‍ഭീമന്‍, മേഘ്‌ന രാജ്ഭാനുമതി, സോനു സുഡ്അര്‍ജുനന്‍. ഓഗസ്റ്റ് ഒന്‍പതിന് റിലീസ് ചെയ്ത ചിത്രത്തിന്റെ തമിഴ് പതിപ്പ് ഈ പതിനഞ്ചിന് തിയറ്ററുകളിലെത്തും.
അതേ സമയം മഹാഭാരതം ആസ്പദമാക്കിയും സിനിമകള്‍ വരാനിരിക്കുകയാണ്. രണ്ടാമൂഴം എന്ന പേരില്‍ മലയാളത്തില്‍ നിന്നും സിനിമയാക്കാന്‍ പ്രഖ്യാപിച്ചെങ്കിലും പാതി വഴിയില്‍ നിന്ന് പോവുകയായിരുന്നു. എന്നാല്‍ ബോളിവുഡില്‍ ആമീര്‍ ഖാനും മഹാഭാരതം സിനിമയാക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. അധികം വൈകാതെ ഈ ചിത്രങ്ങളെല്ലാം എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.