ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജിബിയും ജോജുവും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. സിനിമയില്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലായിരിക്കും എത്തുക എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.
32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. ഇപ്പോളിതാ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്ക് വക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ പുറത്തെത്തി.7.52 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടിരിക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ആണ്.
നവാഗതരായ ഇരട്ട സംവിധായകര്‍ ജിബി-ജോജുവും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും സിനിമയിലെ മറ്റ് നടന്മാരും വിശേഷങ്ങള്‍ പങ്ക് വക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. 'ഇട്ടിമാണി'യില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.