ആരാധകരുടെ കാത്തിരിപ്പിന് വിട; എന്നൈ നോക്കി പായും തോട്ട റിലീസ് ആഗസ്റ്റ് ആറിന്;  ഹിറ്റായ ഗാനങ്ങള്‍ക്ക് പിന്നാലെ ബോക്‌സ് ഓഫീസ് തകര്‍ത്തുവാരാന്‍ അടുത്ത ധനുഷ് ചിത്രവും 

Malayalilife
ആരാധകരുടെ കാത്തിരിപ്പിന് വിട; എന്നൈ നോക്കി പായും തോട്ട റിലീസ് ആഗസ്റ്റ് ആറിന്;  ഹിറ്റായ ഗാനങ്ങള്‍ക്ക് പിന്നാലെ ബോക്‌സ് ഓഫീസ് തകര്‍ത്തുവാരാന്‍ അടുത്ത ധനുഷ് ചിത്രവും 

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന ഗൗതം വാസുദേവ് ധനുഷ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് എന്നെ നോക്കി പായും തോട്ട. ദീര്‍ഘനാളായി റിലീസ് തീയതി നീട്ടി വച്ചതിന് ശേഷം സെപ്റ്റംബര്‍ ആറിന് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. പല കാരണങ്ങള്‍ കൊണ്ടും റിലീസ് തീയതി നീട്ടിവച്ചതിനാല്‍ പ്രേക്ഷകരും ഏറെ ആശങ്കയിലായിരുന്നു. 

ആരാധകര്‍ കാത്തിരിക്കുന്ന സിനിമകളാണ് ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നവ. ഗൌതം വാസുദേവ് മോനോന്‍ ഒരുക്കിയ ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. പക്ഷേ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. ഏറ്റവും ഒടുവില്‍ ഇതാ ചിത്രം റിലീസിന് ഒരുങ്ങുന്നു. സെപ്റ്റംബര്‍ ആറിന് ആണ് ചിത്രം റിലീസ് ചെയ്യുക.

ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മേഘ ആകാശ് നായികയാകുന്നു. ഒരു റൊമാന്റിക് ത്രില്ലറായിരിക്കും ചിത്രം. ചിത്രത്തിലെ ഗാനങ്ങള്‍ ധര്‍ബുക ശിവയാണ് സംഗീതം പകരുന്നത്. രണ്ടു വര്‍ഷം മുമ്പ് പുറത്തുവിട്ട ഗാനങ്ങള്‍ വലിയ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്തിരുന്നു. എന്തായാലും ചിത്രം ഒടുവില്‍ സെപ്റ്റംബറില്‍ റിലീസ് ആകുകയാണ്.

 

 

Read more topics: # enne nooki payum thotta movie
enne nooki payum thotta relies on September

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES