പ്രേതം 2 വിലെ നായിക ദുര്‍ഗ കൃഷ്ണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

Malayalilife
topbanner
 പ്രേതം 2 വിലെ നായിക ദുര്‍ഗ കൃഷ്ണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

ഡോണ്‍ ബോസ്‌കോയെന്ന മെന്റലിസ്റ്റായി ജയസൂര്യയെത്തുന്ന പ്രേതം 2 വിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ദുര്‍ഗ കൃഷ്ണയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വിട്ടത്. ദുര്‍ഗ കൃഷ്ണയും സാനിയ ഇയ്യപ്പനും ചിത്രത്തില്‍ നായികമാരായി എത്തുന്നു. 
പാലക്കാട് വരിക്കാശ്ശേരി മനയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം 2016-ല്‍ പുറത്തിറങ്ങിയ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ്. ഡെയ്ന്‍ ഡേവിസ്, അമിത് ചക്കാലയ്ക്കല്‍, ജയരാജ് വാര്യര്‍, സിദ്ധാര്‍ത്ഥ് എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു നാരായണനാണ്. സംഗീത സംവിധാനം ആനന്ദ് മധുസൂദനന്‍. എഡിറ്റിംഗ് വി. സാജന്‍ നിര്‍വ്വഹിക്കുന്നു. ആദ്യ ഭാഗത്തില്‍ പ്രധാന കഥാപാത്രമായ ജയസൂര്യയുടെ ഡോണ്‍ ബോസ്‌കോയെ കേന്ദ്രീകരിച്ചാണ് പുതിയ സിനിമ.

വിമാനം ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് ദുര്‍ഗ കൃഷ്ണ. ദുര്‍ഗ കൃഷ്ണ അനു തങ്കം പൗലോസ് ആയാണ് ചിത്രത്തില്‍ എത്തുന്നത്. ക്രിസ്മസ് റിലീസായി പ്രദര്‍ശനത്തിനെത്തും.


 

Read more topics: # pretham 2,# durga krishna,# character poster
pretham 2,durga krishna,character poster

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES