മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാര്‍ പ്രേംനസീര്‍ ഓര്‍മയായിട്ട് ഇന്നേയ്ക്കു 29വര്‍ഷം തികയുകയാണ്.1926 ഏപ്രില്‍ 7നു ജനിച്ച അബ്ദുള്‍ ഖാദറെന്ന ചിറയിന്‍കീഴുകാരന്‍ 1989 ജനുവരി 16ന് 62ാം വയസില്‍ അന്തരിക്കുന്നത് നിരവധി റെക്കോര്‍ഡുകള്‍ ബാക്കിവച്ചായിരുന്നു. 725 ചിത്രങ്ങള്‍, 1979ല്‍മാത്രം 41 സിനിമകള്‍ മറ്റാര്‍ക്കും തിരുത്താനാവാത്ത ലോക റെക്കോര്‍ഡുകളാണിത്. 1951മുതല്‍ മരിക്കുവോളം മലയാള സിനിമ അടക്കിവാണ താര ചക്രവര്‍ത്തിയാണ് പ്രേം നസീര്‍ മരിച്ചിട്ട് ഇന്ന് 29 വര്‍ഷം തികയുമ്പോള്‍ മകന്‍ ഷാനവാസ് നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് താല്‍പര്യമില്ലാതിരുന്നിട്ടു കൂടി നസീറിന് കോണ്‍ഗ്രസിനുവേണ്ടി പ്രചരണ രംഗത്തിറങ്ങേണ്ടി വന്നത് ചില ഭീഷണികൊണ്ടാണെന്ന് പറയുകയാണ് ഷാനവാസ്. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ദിരാഗാന്ധിയുടെ താല്‍പര്യ പ്രകാരം ലീഡര്‍ കരുണാകരന്റെ നേതൃത്വത്തിലാണ് അന്ന് കരുക്കള്‍ നീങ്ങിയതെന്ന് ഷാനവാസ് വെളിപ്പെടുത്തി.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ മുഖ്യ മന്ത്രി കരുണാകരനും ചേര്‍ന്ന് നടത്തിയ ഭീഷണിക്കു വഴങ്ങി പ്രചരണത്തിനിറങ്ങിയെങ്കിലും മത്സരിക്കാന്‍ തയ്യാറായിരുന്നില്ലെന്നും ഷാനവാസ് പറയുന്നു.
അദ്ദേഹത്തിന്റെ പൊസിഷനില്‍ നമ്മളാണെങ്കിലും പോയെ പറ്റുമായിരുന്നുള്ളു. കാരണം വിളി വന്നത് ഇന്ദിരാഗാന്ധിയില്‍ നിന്നായിരുന്നു. മസ്റ്റാണ് ഇറങ്ങണമെന്ന് അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ വേറൊരു ഗ്യാംങും പുള്ളിയെ പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിന്നു തന്നാല്‍ മതി ഫിനാന്‍സൊക്കെ ഞങ്ങള്‍ ചെയ്തുകൊള്ളാമെന്നായിരുന്നു ഓഫര്‍. വളരെ ഡിപ്ലോമാറ്റിക്കായിട്ടുള്ള ആന്‍സേഴ്‌സായിരുന്നു ഫാദര്‍ അതിന് നല്‍കിയത്.
ലീഡര്‍ പറഞ്ഞത് വഴി ഇന്ദിരാഗാന്ധി വീട്ടില്‍ വിളിച്ചു. ഒരു കുടുക്കിലും അവര്‍ കുടുക്കി. ഒരു ഇന്‍കം ടാക്‌സ് റെയ്‌ഡൊക്കെ ഇട്ട് വിരട്ടിതന്നു. അവര്‍ ചെറുതായിട്ടൊന്ന് കളിച്ചതാണ്. ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഒരു റെയിഡും ഇല്ലായിരുന്നു.പര്‍പസ്ലി ആ ടൈമിലൊരു റെയിഡ്. ഇതൊക്കെ ചെയ്‌തെങ്കിലും പുള്ളി അതിലൊന്നും വീണില്ല. എവിടെ നിന്നും മത്സരിക്കാം, സെലക്ട് ചെയ്താല്‍ മതി എന്നായിരുന്നു അവര്‍ പറഞ്ഞത്. അദ്ദേഹം നോ പറഞ്ഞു. നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം പ്രസംഗിക്കാം എന്നാല്‍ മത്സരിക്കാനില്ലെന്ന് തീര്‍ത്ത് പറഞ്ഞതായും മകന്‍ പറയുന്നു.