Latest News

മലയാളത്തിലെ പ്രിയ നടി പ്രവീണയുടെ മകള്‍ക്ക് കലോത്സവേദിയിലെ കൂട്ടത്തല്ലിനിടയില്‍ പരിക്കേറ്റു

Malayalilife
മലയാളത്തിലെ പ്രിയ നടി പ്രവീണയുടെ മകള്‍ക്ക് കലോത്സവേദിയിലെ കൂട്ടത്തല്ലിനിടയില്‍ പരിക്കേറ്റു

കൊലുസിന്റെ കിലുക്കം പോലെയുള്ള ചിരിയുമായാണ് മലയാള സിനിമയിലേക്ക് പ്രവീണയെത്തിയത്. ഭാര്യയായും കാമുകിയായും അനിയത്തിയയും  അമ്മയായും എങ്ങനെ വന്നാലും പ്രവീണ എപ്പോഴും നമുക്ക് വീട്ടിലെ ഒരംഗമാണ്. കസ്തൂരിമാന്‍ എന്ന സീരിയലില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുകയാണ് പ്രവീണയിപ്പോള്‍. പ്രവീണയുടെ മകളും ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഗൗരി പ്രമോദിന് പരിക്കേറ്റതാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. 

തിരുവനന്തപുരം ജില്ലാ കലോത്സവത്തില്‍ നാടകവേദിയിലെ കൂട്ടത്തല്ലിനിടെ പ്രവീണയുടെ മകള്‍ക്കെതിരെ ആളുമാറി ആക്രമണമുണ്ടാകുകയായിരുന്നു.നെയ്യാറ്റിന്‍കര ജെബിഎസില്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മല്‍സരം വേദിയിലായിരുന്നു സംഭവം. 
നാടകമത്സരം സമാപിച്ച ഉടനെയായിരുന്നു സംഭവം. നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കാര്‍മല്‍ സ്‌കൂളിനായിരുന്നു. ഇതില്‍ നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ പേരിലെത്തിയ ഒരു സംഘം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് സൂചന. ആക്രമണത്തെ തുടര്‍ന്ന് കാര്‍മലിലെ വിദ്യാര്‍ഥികള്‍ അഭയം തേടിയത് ക്രൈസ്റ്റ് നഗറിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരുന്ന മുറിയിലാണ്. കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രവീണയുടെ മകള്‍ക്കു നേരെയും ആക്രമണം ഉണ്ടായത്. അരമണിക്കൂറോളം നീണ്ട സംഘാര്‍ഷവസ്ഥയില്‍ നിരവധിപേര്‍ക്ക പരിക്കേറ്റതായാണ് വിവരം. 


പത്മനാഭന്റെ 'ഗൗരി' എന്ന ചിത്രത്തില്‍ പാര്‍വതിയുടെ കുട്ടിക്കാലമാണ് പ്രവീണ ആദ്യമായി ചെയ്യുന്നത്.  'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലാണ് മുഴുനീള നായികയായി എത്തിയത്. പിന്നീട് പതിനഞ്ചോളം സിനികളില്‍ പിന്നീട് നായികയായി. കുടുംബസദസ്സസുകള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് പ്രവീണ. സിനിമയിലും ഇപ്പോഴും ശ്രദ്ധേയമായ റോളുകളില്‍ പ്രവീണ എത്താറുണ്ട്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലെ നസ്രിയയുടെ അമ്മയുടെ വേഷത്തിന് ഏറെ പ്രശംസ നേടിയിരുന്നു. വിവാഹം ശേഷം ദുബായ്ക്ക് പോയതോടെ ഇനി അഭിനയരംഗത്തേക്ക് ഉണ്ടാകില്ലെന്നാണ് പലരും കരുതിയത്.  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകുമ്പോഴേക്കു മകള്‍ ജനിച്ചു. പിന്നെ അവളുടെ കാര്യങ്ങളായി തിരക്കായി. ആ സമയത്തും രണ്ട് കൊല്ലത്തോളം  ദുബായ്യില്‍ റേഡിയോയില്‍ പ്രവീണ ജോലി ചെയ്തിരുന്നു. പിന്നീട് അങ്ങനെ 'സ്വപ്നം' എന്ന സീരിയലിലൂടെ രണ്ടാം വരവ്. പിന്നീട് സീരിയലുകളില്‍ സജീവമാവുകയായിരുന്നു. ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗാരി പ്രമോദ്. അഞ്ചാമത്തെ വയസ്സില്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം വാങ്ങിച്ചിട്ടുണ്ട് ഗൗരി. 'അന്നയുടെ ലില്ലിപൂക്കള്‍' എന്ന ഹ്രസ്വചിത്രത്തിന്. പ്രവീണയുടെയും മകളുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു. 

praveena-film actress- daughter- accident- at school -kalolsavam stage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES