Latest News

അപകടം നിറഞ്ഞ രംഗങ്ങളില്‍ ഡ്യൂപ്പുകളെ  ഒഴിവാക്കി സംവിധായകന്‍ പ്രശോഭ് വിജയന്‍; ലില്ലിയിലെ അപകടം നിറഞ്ഞ സംഘട്ടന രംഗം വൈറല്‍!

Malayalilife
അപകടം നിറഞ്ഞ രംഗങ്ങളില്‍ ഡ്യൂപ്പുകളെ  ഒഴിവാക്കി സംവിധായകന്‍ പ്രശോഭ് വിജയന്‍; ലില്ലിയിലെ അപകടം നിറഞ്ഞ സംഘട്ടന രംഗം വൈറല്‍!

സിനിമയിലെ ഏറ്റവും സൂഷ്മതയോടെ ചെയ്യുന്ന രംഗങ്ങളിലൊന്നാണ് സംഘട്ടന രംഗം. സംഘട്ടന രംഗത്തിലെ ഒരോ പാളിച്ചകളും സിനിമയെ നെഗറ്റീവായി വരെ ബാഘിക്കാറുണ്ട്. ലില്ലിയെന്ന ചിത്രത്തിന് വേണ്ടി സംഘട്ടനത്തിലെ ഒരു കാര്‍ ചെയ്‌സ് രംഗം സംവിധായകന്‍ തന്നെ ഡ്യൂപ്പുകളെ ഒഴിവാക്കി അഭിനയിച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഡ്യൂപ്പുകളെ ഒഴിവാക്കി അപകടം നിറഞ്ഞ രംഗം ഷൂട്ട് ചെയ്തത് സംവിധായകന്‍ പ്രശോഭ് വിജയനാണ്.  ജീവന്‍ പണം വെച്ചാണ് അദ്ദേഹം ഈ ഷോട്ട് എടുത്തത്. രണ്ടു കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന രംഗമായിരുന്നു അത്. ഡ്രൈവറായി സംവിധായകനും. 

അപകട രംഗത്തെ ചിത്രീകരണത്തെ കുറിച്ച് സംവിധായകന്‍ പ്രശോഭ് വിജയന്‍ പറയുന്നത് ഇങ്ങനെ:ലില്ലിയുടെ ഷൂട്ട് തുടങ്ങി പതിനഞ്ചാമത്തെ ദിവസ്സം ഒരു ആക്‌സിഡെന്റ് സീന്‍ ഉണ്ടായിരുന്നു ഷൂട്ട് ചെയ്യാന്‍ . എന്നെ ആരോക്കയോ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ച്, കെട്ടിപ്പിടിച്ച് , ബഹുമാനിച്ച ദിവസം . ലില്ലിയിലെ എന്റെ പ്രിയപ്പെട്ട ദിവസ്സം .സ്വപ്നമാണ് വലുത് , ആ കാറിലിരുന്ന് ഇടി കൊണ്ടതും , കിട്ടിയ വേദനയൊന്നും പുറത്ത് കാണിക്കാതെ ഓടി പോയി ഷോട്ട് ഓക്കേ ആണോ എന്ന് നോക്കിയതും എന്നെ ഞാനാക്കിയതും കുറേ ഏറെ സ്വപ്നങ്ങള്‍ തന്നെയാണ് !.


അടുത്ത ദിവസം രാവിലെ ഷൂട്ടിന് വന്നപ്പോള്‍ കുറച്ചു പേരൊക്കെ എഴുന്നേറ്റ് നിന്നു , എന്തെങ്കിലും കുഴപ്പം ഉണ്ടോ , വേദനയുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ മൂപ്പരുടെ ചിരി തന്നെയായിരുന്നു എന്റെ മറുപടിയും . ആദ്യത്തെ ഷോട്ട് നശിപ്പിച്ചുകൊണ്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കാന്‍ ഓടി വന്നവരോടു ഇപ്പോളും ദേഷ്യം തന്നെയാണ് . നിങ്ങളൊക്കെ കാരണം ഒന്നു കൂടി ആ രംഗം എടുക്കേണ്ടി വന്നു. രണ്ടാമത്തെ പ്രാവശ്യവും നല്ല ഇടിയും കിട്ടി. ഇത് വായിച്ചിട്ട് ആരും പോയി അപകട രംഗം ഷൂട്ട് ചെയ്യാന്‍ നില്‍ക്കണ്ട. പകരം എന്താണോ സ്വപ്നങ്ങള്‍ അതിന് വേണ്ടി ഏത് അറ്റം വരെ പോകേണ്ടി വന്നാലും പോയി അത് സ്വന്തമാക്കിയിട്ട് ഇവിടെ തിരിച്ച് വരൂ.തീവണ്ടി നായിക സംയുക്ത മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലില്ലി' സെപ്റ്റംബര്‍ 27നാണ് റിലീസിനായി എത്തുന്നത്.

Read more topics: # prashob vijayan lilli movie
prashob vijayan stunt sean

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES