Latest News

മിഷ്‌കിന്റെ പരാമർശം കേട്ട് പൊട്ടിച്ചിരിച്ചവരോട് സഹതാപം മാത്രം; താനൊരു പെണ്ണായിരുന്നെങ്കിൽ മമ്മൂട്ടിയെ ബലാത്സംഗം ചെയ്‌തേനെ എന്ന പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധം; മിഷ്‌കിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി നടൻ പ്രസന്ന

Malayalilife
topbanner
മിഷ്‌കിന്റെ പരാമർശം കേട്ട് പൊട്ടിച്ചിരിച്ചവരോട് സഹതാപം മാത്രം; താനൊരു പെണ്ണായിരുന്നെങ്കിൽ മമ്മൂട്ടിയെ ബലാത്സംഗം ചെയ്‌തേനെ എന്ന പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധം; മിഷ്‌കിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി നടൻ പ്രസന്ന

പേരൻപിലെ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം വാഴ്‌ത്തുന്നതിനിടെ, താനൊരു പെണ്ണായിരുന്നെങ്കിൽ അദ്ദേഹത്തെ ബലാത്സംഗം ചെയ്‌തേനെ എന്ന തമിഴ് സംവിധായകൻ മിഷ്‌കിന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ് നടൻ പ്രസന്ന രംഗത്ത്.

തന്റെ അടുത്ത സുഹൃത്താണ് മിഷ്‌കിൻ എന്നും എന്നാൽ അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പ്രസന്ന പറയുന്നു. അദ്ദേഹത്തിന്റ പ്രസ്താവനയിൽ ഞാൻ അസ്വസ്ഥനാണ്. അതുകേട്ട് പൊട്ടിച്ചിരിക്കുന്നവരോട് സഹതാപമുണ്ട്. പൊതുവേദിയിൽ സംസാരിക്കുമ്പോൾ കുറച്ച് മാന്യത ആവശ്യമുണ്ട്- - പ്രസന്ന പറഞ്ഞു.

റാം സംവിധാനം ചെയ്ത പേരൻപിൽ മലയാളിയായ അഞ്ജലിയാണ് നായിക. സമുദ്രക്കനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. തേനി ഈശ്വർ ആണ് ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്.

മമ്മൂക്ക ഒരു യുവതി ആയിരുന്നെങ്കിൽ ഞാൻ തീർച്ചയായും പ്രണയിച്ചേനെ. അല്ലെങ്കിൽ ബലാൽസംഗം ചെയ്തേന എന്നായിരുന്നു പൊതുപരിപാടിയിൽ മിഷ്‌കിൻ പറഞ്ഞത്. മിഷ്‌കിൻ പറഞ്ഞതുകേട്ട് കൂടെയിരുന്നവർ കൈയടിച്ചെങ്കിലും പരാമർശം വിവാദമായിരി ക്കുകയാണ്.മമ്മൂട്ടി മുഖ്യവേഷത്തിൽ അഭിനയിച്ച പേരൻപ് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വിവാദ പരാമർശം.

prasanna reaction about mysskins Rape joke

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES