Latest News

ചുണ്ടില്‍ കടിച്ച് പിടിച്ച സിഗരറ്റും സ്യൂട്ടുമണിഞ്ഞ് മാസ് ലുക്കില്‍ പ്രണവ്;  പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈന്‍ഡേഴ്സിന്റെ ലുക്കിലുള്ള താരപുത്രന്റെ ഫോട്ടോയ്ക്ക് വന്‍ വരവേല്പ്പ്

Malayalilife
ചുണ്ടില്‍ കടിച്ച് പിടിച്ച സിഗരറ്റും സ്യൂട്ടുമണിഞ്ഞ് മാസ് ലുക്കില്‍ പ്രണവ്;  പ്രശസ്ത ഹോളിവുഡ് സീരിസ് പീക്കി ബ്ലൈന്‍ഡേഴ്സിന്റെ ലുക്കിലുള്ള താരപുത്രന്റെ ഫോട്ടോയ്ക്ക് വന്‍ വരവേല്പ്പ്

സിംപ്ലിസിറ്റി കൊണ്ട് ആളുകളെ ഞെട്ടിച്ച താരമാണ് പ്രണവ് മോഹന്‍ലാല്‍. സാധാരണ ലുക്കില്‍ ക്യാമറകള്‍ക്ക് മുന്നിലടക്കം പ്രത്യക്ഷപ്പെടുന്ന താരപുത്രന്റെ ഏറ്റവും പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

സിനിമയെക്കാള്‍ യാത്രകളെ പ്രണയിക്കുന്ന പ്രണവ് വല്ലപ്പോഴുമാണ് സ്വന്തം ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുറുള്ളത്. അതുകൊണ്ട് തന്നെ ആ ഫോട്ടോകള്‍ ഞൊടിയിട കൊണ്ട് വൈറല്‍ ആകുകയും ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

'പീക്കി ബ്ലൈന്‍ഡേഴ്‌സ്' എന്ന സീരീസിലെ ലുക്കിലാണ് പ്രണവ് മോഹന്‍ലാല്‍ ഫോട്ടോയില്‍ ഉള്ളത്. സീരീസിലെ അതേ തൊപ്പിയും ചുണ്ടില്‍ സി?ഗരറ്റും വച്ച്, കോട്ടും സ്യൂട്ടും ആണിഞ്ഞ് മാസ് ആയിട്ടാണ് പ്രണവ് നില്‍ക്കുന്നത്. 'ബൈ ഓര്‍ഡര്‍ ഓഫ് ദ് പീക്കി ബ്ലൈന്‍ഡേഴ്‌സ്' എന്നാണ് ഫോട്ടോയ്ക്ക് പ്രണവ് കൊടുത്ത ക്യാപ്ഷന്‍. 

ഫോട്ടോ പുറത്തുവന്നിതിന് പിന്നാലെ കമന്റുമായി ആരാധകരും രം?ഗത്ത് എത്തി. 'അപ്പോ വന്നിറങ്ങിയത് ചുമ്മാ അങ്ങ് തിരിച്ചു പോകാനല്ലല്ലേ, രാജാവിന്റെ മകന്‍, പ്രണവ് മോഹന്‍ലാലിന്റെ മറ്റൊരു വശം, ഏപ്രിലില്‍ ഒരു വരവുണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ചെക്കന്‍ ചുമ്മാ പൊളി', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വിനയ് ഫോര്‍ട്ട്, ഫര്‍ഹാന്‍ ഫാസില്‍, ബേസില്‍ ജോസഫ് തുടങ്ങിയ താരങ്ങളും പ്രണവിന്റെ ഫോട്ടോയ്ക്ക് കമന്റുമായി എത്തി. 

വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രമാണ് പ്രണവിന്റേതായി റിലീസിന് ഒരുങ്ങുന്നത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററിലെത്തും.  വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം റംസാന്‍ - വിഷു റിലീസായി ഏപ്രില്‍ മാസം തിയേറ്രറില്‍ എത്തും.പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ വലിയ താരനിരയുണ്ട്

 

pranav mohanlal look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES