തമിഴ് നടന് പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ പാലവാകത്തുള്ള വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി. എന്നാല്‍ എത്രവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പോലീസില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലയ്ക്ക് മുറിവേറ്റ് മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
2013-ല്‍ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് സിനിമയിലേക്ക് പ്രദീപ് അരങ്ങേറുന്നത്. പിന്നീട് തെഗിഡി, ഒരുനാള്‍ കൂത്ത്, മീസയേ മുറുക്ക്, ഇരുമ്പ് തിരൈ, ആടൈ, ഹീറോ, ചക്ര, ടെഡി, ലിഫ്റ്റ്, ഹേയ് സിനാമിക, രുദ്രന് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. വിജയ് സേതുപതി നായകനാകുന്ന മഹാരാജയിലാണ് പ്രദീപ് അവസാനമായി അഭിനയിച്ചത്.
പോലീസ് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ.