Latest News

നയന്‍താരയ്ക്ക് പിന്നാലെ പ്രഭുദേവയ്ക്ക് പുതിയ കാമുകി; കന്നടതാരസുന്ദരി തേജസി പ്രതാപ് പ്രഭുദേവയുടെ പുതിയ കാമുകിയെന്ന് ഗോസിപ്പ് ; പാപ്പരിസികള്‍ ശരിവെയ്ക്കുന്നതെന്ന് തെലുങ്ക് സിനിമാ ലോകവും 

Malayalilife
 നയന്‍താരയ്ക്ക് പിന്നാലെ പ്രഭുദേവയ്ക്ക് പുതിയ കാമുകി; കന്നടതാരസുന്ദരി തേജസി പ്രതാപ് പ്രഭുദേവയുടെ പുതിയ കാമുകിയെന്ന് ഗോസിപ്പ് ; പാപ്പരിസികള്‍ ശരിവെയ്ക്കുന്നതെന്ന് തെലുങ്ക് സിനിമാ ലോകവും 

'നയന്‍താരയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടരുത്. അവളെ കുറിച്ച് പോയിട്ട് അവളുടെ പേര് പോലും ഞാന്‍ ശ്രദ്ധിക്കാറില്ല''  നയന്‍താരയുടെ പഴയ കാമുകന്‍ പ്രഭുദേവയുടേതാണ് ഈ വാക്കുകള്‍. ഒരിക്കല്‍ പ്രേമിച്ച് പേരുകള്‍ പച്ചകുത്തി വരെ നടന്നിരുന്നവരാണ് രണ്ടു പേരുമെന്നതും ഓര്‍ക്കണം. ഇന്നവര്‍ ബദ്ധശത്രുക്കളാണ്.

പ്രഭുദേവയുടെ നായികയാക്കാമെന്നു പറഞ്ഞു വന്ന ഒരു നിര്‍മ്മാതാവിനെ നയന്‍സ് വീട്ടില്‍ നിന്ന് ഓടിച്ചു വിട്ട വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് നയന്‍താരയുടെ പേര് കേട്ട് പ്രഭുദേവയും കലി തുള്ളിയത്. ആ കാര്യത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും താന്‍ മിനക്കെടാറില്ലെന്നാണ് നടനും സംവിധായകനുമായ പ്രഭുദേവ അടുത്തിടെ ഒരഭിമുഖത്തില്‍ പറഞ്ഞത്.

എന്നാല്‍ പ്രഭുദേവ പുതിയ പ്രണയിനിയെ കണ്ടെത്തിയെന്നാണ് ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. തേജസി പ്രകാശ് എന്ന കന്നഡ നടിയാണത്രെ പ്രഭുദേവയുടെ പുതിയ കാമുകി. പ്രഭുദേവക്കൊപ്പം തേജസിയെ പല പാര്‍ട്ടികളിലും പബ്ബുകളിലുമൊക്കെ കണ്ടു തുടങ്ങിയതോടെയാണ് പാപ്പരാസികള്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചത്.

എന്നാല്‍ വാര്‍ത്തകളോട് രണ്ടു പേരും പ്രതികരിച്ചിട്ടില്ല. തനിക്ക് മറ്റൊരു വിവാഹമില്ലെന്നാണ് പ്രഭുദേവ പറയുന്നത്. കുട്ടികളും സിനിമയുമാണ് തനിക്കിപ്പോള്‍ വലുതെന്നും പ്രഭുദേവ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകരില്‍ ഒരാളാണ് പ്രഭുദേവ.

prabhu deva-new lover Telugu actor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES